28 വര്‍ഷം പഴക്കമുള്ള ഹര്‍ഡില്‍സ് റെക്കോര്‍ഡ് തകര്‍ത്ത് കെന്‍ഡ്ര ഹാരിസണ്‍
ലണ്ടന്‍: 28 വര്‍ഷം പഴക്കമുള്ള വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്കയുടെ കെന്‍ഡ്ര ഹാരിസണ്‍. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 12.20 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയാണ് കെന്‍ഡ്ര റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 1988ല്‍ ബള്‍ഗേറിയയുടെ യോര്ഡങ്ക ഡോങ്കോവ കുറിച്ച 12.21 സെക്കന്റിന്റെ റെക്കോര്‍ഡാണ് 28കാരിയായ കെന്‍ഡ്ര തിരുത്തിയത്. അമേരിക്കന്‍ താരത്തിന്റെ ഇതുവരെയുള്ള മികച്ച സമയം 12.24 ആയിരുന്നു. അമേരിക്കയുടെ ഒളിംപിക് ടീമില്‍ ഇടം ലഭിച്ചിട്ടില്ലാത്ത താരമാണ് കെന്‍ഡ്ര എന്നതാണ് കൗതുകം.
ഒളിംപിക് ടീമില്‍ ഇടം നേടാന്‍ സാധിക്കാതിരുന്നതില്‍ ദുഃഖിതയായിരുന്നു. എന്തു ചെയ്യാന്‍ സാധിക്കുമെന്നു തെളിയിക്കാനാണ് ലണ്ടനിലെത്തിയത്. റെക്കോര്‍ഡ് നേടാന്‍ സാധിച്ചതില്‍ അതിയായ സന്തുഷം. പ്രാഥമിക റൗണ്ടില്‍ വിജയിച്ചതോടെ ആത്മവിശ്വാസമായെന്നും കെന്‍ഡ്ര പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."