HOME
DETAILS

മുന്‍ഗണനാ പട്ടിക: അനര്‍ഹര്‍ക്കെതിരേ നടപടി

  
backup
May 14 2019 | 23:05 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9-2

 


തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയാറാക്കിയ മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി അനര്‍ഹര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ അറിയിച്ചു.
വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും എല്ലാ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കും താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയാറാക്കിയ അന്തിമമുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്ക് ലഭിച്ച കാര്‍ഡുകള്‍ സ്വമേധയാ മാറ്റുന്നതിന് അവസരം നല്‍കിയിരുന്നു. ഇതുകൂടാതെ വകുപ്പുതല പരിശോധനയിലൂടെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവരുടെയും വിവരങ്ങള്‍ ലഭ്യമാക്കി ഡാറ്റാ മാപ്പിങ് നടത്തിയും അനര്‍ഹരെ കണ്ടെത്തി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തില്‍ 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തി.
നിലവിലും അനര്‍ഹരെ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്‍ഗണന പട്ടികയുടെ പരിഷ്‌ക്കരണം സംബന്ധിച്ച് ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago