ഇന്ത്യക്കെതിരായ ടെസ്റ്റില്‍ വിന്‍ഡീസ് പതറുന്നു
ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കളി ഇന്ത്യന്‍ വരുതിയില്‍. ഒന്നാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 566 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരേ ഒന്നാം ഇന്നിങ്സ് തുടങ്ങിയ വെസ്റ്റിന്‍ഡീസ് മൂന്നാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 എന്ന നിലയില്‍ പരുങ്ങുന്നു. ഓപണര്‍ രാജേന്ദ്ര ചന്ദ്രിക (16), രാത്രി കാവല്ക്കാരന് ദേവേന്ദ്ര ബിഷൂ (12), ഡാരന്‍ ബ്രാവോ (11) എന്നിവരാണ് പുറത്തായത്. ഓപണര്‍ ക്രെയ്ഗ് ബ്രാത്വയ്റ്റ് (46) റണ്‍സുമായി പുറത്താകതെ നില്ക്കുന്നു. റണ്‍സൊന്നുമെടുക്കാതെ സാമുവല്‍സാണ് ഒപ്പം ക്രീസില്‍. ഈ രണ്ടു ബാറ്റ്സ്മാന്മാരിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷകള്‍. മുഹമ്മദ് ഷമി രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ കന്നി ഇരട്ട സെഞ്ച്വറിയുമായി നായകന് വിരാട് കോഹ്ലി കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസിനെതിരേ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കു കുതിച്ചത്തുകയായിരുന്നു. 281 പന്തു നേരിട്ടാണ് കോഹ്ലി ഇരട്ട സെഞ്ച്വറി തികച്ചത്.
കോഹ്ലിക്കു പുറമേ അശ്വിന് സെഞ്ച്വറി നേടി. 253 പന്തുകള്‍ നേരിട്ട അശ്വിന് 12 ബൗണ്ടറികളുമായി 113 റണ്‍സെടുത്തു. വാലറ്റക്കാരില്‍ 40 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും 53 റണ്‍സുമായി അമിത് മിശ്രയും മികവു പുലര്‍ത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ 500 കടന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളിതുടങ്ങിയ ഇന്ത്യയെ കോഹ്ലി-അശ്വിന് സഖ്യമാണ് മികച്ച സ്കോറിലേക്ക് ഉയര്‍ത്തിയത്. വിന്‍ഡീസിനായി ബ്രാത്വയ്റ്റ്, ബിഷൂ എന്നിവര്‍ മൂന്നും ഗബ്രിയേല്‍ രണ്ടും വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."