കൊവിഡ് വ്യാപനം:കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ കൂടുതലും കോര്‍പ്പറേഷന്‍ പരിധിയിലാണ്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 6086 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
- വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം.ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം.
- ജിംനേഷ്യം, ടര്‍ഫ്, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
- ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
- ശവസംസ്‌കാരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിശ്ചയിച്ചു.
- എല്ലാ സാമൂഹിക / രാഷ്ട്രീയ / കായിക / വിനോദം / സാംസ്‌കാരിക/മത പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി.
- കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇതിനിടെ കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഏഴ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അതേ സമയം ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്.ഇന്ന് സ്ഥിരീകരിച്ച 7445 കൊവിഡ് കേസുകളില്‍ 956 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജില്ലയിലാണ്.ഇന്ന് രോഗം സ്ഥിരീകരിച്ച 29 പേരുടെ ഉറവിടം വ്യക്തമല്ല. 879 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 403 പേരാണ് രോഗമുക്തരായത്. ജില്ലയിലെ ആകെ രോഗികളുടെ എണ്ണം ഇതോടെ 5782 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."