HOME
DETAILS
MAL
കെവിന് വധക്കേസ്: സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു
backup
May 14 2019 | 23:05 PM
ഉദ്യോഗസ്ഥരടക്കമുള്ള സാക്ഷികള്‍ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു
കോട്ടയം: കെവിന് വധക്കേസില്‍ പ്രതികള്‍ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ കോടതി പരിശോധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. ജയചന്ദ്രന് മുന്‍പാകെയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചത്.പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് കെ.എം നജീബ് തിരിച്ചറിഞ്ഞിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോടിന് സമീപം താമസിക്കുന്ന രാജീവിന്റെ വീട്ടിലെയും കടയിലെയും സി.സി.ടി.വി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
ഗാന്ധി നഗറിലെ ഹോട്ടല്‍ ജീവനക്കാരായ എലിസബത്ത്, നിസാനി എന്നിവരും ഇന്നലെ സി.സി.ടി.വി ദൃശങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."