'ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും നിരാശ തോന്നുന്നു'- മോദി സര്‍ക്കാറിനെതിരെ തുറന്നടിച്ച് സഞ്ജീവ് ഭട്ടിന്റെ ഭാര്യയുടെ ഫേസ് ബുക്ക് കുറിപ്പ്
ന്യൂഡല്‍ഹി: നീതിക്കും ഒരു നല്ല ഇന്ത്യക്കുമാുള്ള അദ്ദഹത്തിന്റെ പോരാട്ടം തുടരുകയാണ്. എന്തെല്ലാം ക്രൂരതകള്‍ സഹിക്കേണ്ടി വന്നാലും അത് തുടരും. അദ്ദേഹത്തിന്റെ അഭിമാനവും ആവേശവും മുറിഞ്ഞുപോകാതെ, ഒന്നിനു മുന്നിലും വളഞ്ഞുപോകാതെ നിലകൊള്ളും'- 23 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷത്തിലധികമായി പുറംലോകം കാണാതെ അഴിക്കുള്ളില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന്റേതാണ് നിശ്ചയദാര്‍ഢ്യം തുടിക്കുന്ന ഈവാക്കുകള്‍.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ആഴത്തില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ആശങ്ക പൂണ്ടും നിയമവ്യവസ്ഥയില്‍ നിരാശ പ്രകടിപ്പിച്ചുമുള്ള അവരുടെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാണ്.
സത്യസന്ധമായി ചെയ്ത ഒരുദ്യോഗസ്ഥനെ പീഡിപ്പിക്കുന്ന ഭരണകൂടത്തെ ഓര്‍ത്തു സഹതപിക്കാനേ കഴിയുന്നുള്ളൂ എന്ന് പറയുന്ന അവര്‍ കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടു രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെ പുറത്തു സൈ്വര്യവിഹാരം നടത്തുകയാണെന്ന് മോദിക്കും അമിത് ഷാക്കുമെതിരെ ഒളിയമ്പെയ്യുന്നു. നിശബ്ദരായി നിന്നു കാഴ്ചകാണുന്ന ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവസാനം എന്താകുമെന്നും അവര്‍ ആശങ്കപ്പെടുന്നു. #Enoughisenough #JusticeforSanjivBhatt എന്നീ ഹാഷ്ടാഗുകളുള്ള കുറിപ്പ് സഞ്ജീവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് എഴുതിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'വളരെ നിരാശാജനകമായ ഒരു ഹൃദയത്തോടെയാണ് ഇന്നു ഞാനെഴുതുന്നത്. ആദ്യം ഞങ്ങള്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രിം കോടതി പരിഗണിച്ചത് സഞ്ജീവിനെ അനധികൃതമായി കൊണ്ടുപോയിട്ട് എട്ടുമാസത്തില്‍ അധികമായപ്പോഴാണ്. മാര്‍ച്ചിലായിരുന്നു അത്. ഒന്നരമാസത്തോളം കാത്തിരിക്കാനാണ് അന്ന് ഞങ്ങളോടു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് മെയ് ഒമ്പതിന് കോടതി പറഞ്ഞത് ജാമ്യാപേക്ഷയില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നാണ്. കേസില്‍ അഭിപ്രായം പറയുന്നതു കോടതി നീട്ടിവെയ്ക്കുകയും ചെയ്തു. ആറുമാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ ജാമ്യത്തിനുവേണ്ടി സമീപിക്കാനാണു പിന്നീട് കോടതി പറഞ്ഞത്. ഇപ്പോള്‍ സഞ്ജീവ് ജയിലിലായിട്ട് ഒരുവര്‍ഷം കഴിഞ്ഞു.
23 വര്‍ഷം പഴക്കമുള്ള കേസില്‍ വളരെ അനായാസമായും ഗൂഢോദ്ദേശ്യത്തോടെയും പുനരന്വേഷണം നടത്തുകയും അതില്‍ ഒരു മനുഷ്യനെ ഒരുവര്‍ഷത്തിലധികമായി കസ്റ്റഡിയില്‍ വെയ്ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ആരെയായാലും അത്ഭുതപ്പെടുത്തും. ജുഡീഷ്യറിക്കുള്ളില്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ഞങ്ങള്‍ പോയെങ്കിലും എനിക്കു സഹായിക്കാനായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഴത്തില്‍ മുങ്ങിപ്പോയ ജനാധിപത്യത്തെക്കുറിച്ചോര്‍ത്തു വിലപിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. തന്റെ ജോലി സത്യസന്ധമായി ചെയ്ത ഒരുദ്യോഗസ്ഥനെ പീഡിപ്പിക്കുന്ന ഭരണകൂടത്തെ ഓര്‍ത്തു സഹതപിക്കാനേ കഴിയുന്നുള്ളൂ. അതേസമയം കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടു രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെ പുറത്തു സൈ്വര്യവിഹാരം നടത്തുന്നു. എനിക്കു സഹായിക്കാനാകുന്നില്ല. പക്ഷേ നിശബ്ദരായി നിന്നു കാഴ്ചകാണുന്ന ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവസാനം എന്താകുമെന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെടുകയാണ്. അതേസമയം ഇവര്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടുന്ന വ്യക്തികളെ ഈ ഫാസിസ്റ്റ് ഭരണകൂടം ശിക്ഷിക്കുന്നതു തുടരുകയാണ്.
അടിസ്ഥാന പൗരാവകാശമായ ജാമ്യം പോലും ലഭിക്കാതെയാണു സഞ്ജീവ് കസ്റ്റഡിയില്‍ക്കഴിയുന്നത്. അദ്ദേഹം ചെയ്ത ഏക തെറ്റെന്തെന്നാല്‍ ആത്മാര്‍ഥതയോടെയും അഭിമാനത്തോടെയും തന്റെ ജോലി ചെയ്തുവെന്നതാണ്. രാഷ്ട്രീയ ഒത്താശയോടെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കു നീതി നേടിക്കൊടുക്കാന്‍ പോരാടുന്നതിനിടെ സമ്മര്‍ദത്തിന് അടിമപ്പെടാതെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തെറ്റുകള്‍ക്കെതിരേ നിലകൊണ്ടുവെന്നതാണ് അദ്ദേഹം ചെയ്തത്.
ക്രൂരതകള്‍ക്കു മുന്നില്‍ നിന്നുകൊണ്ടു നീതിക്കുവേണ്ടിയും ഒരു നല്ല ഇന്ത്യക്കു വേണ്ടിയുമുള്ള സഞ്ജീവിന്റെ പോരാട്ടം തുടരുകയാണ്. അദ്ദേഹത്തിന്റെ അഭിമാനവും ആവേശവും മുറിഞ്ഞുപോകാതെ വളഞ്ഞുപോകാതെ നിലകൊള്ളുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ.'
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തിനെതിരേ സംസാരിച്ചതിന്റെ പേരില്‍ 2015ലാണ് സഞ്ജീവിനെ പൊലിസ് സേനയില്‍ നിന്നു പുറത്താക്കുന്നത്. അതിനുശേഷം കലാപം തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്നാരോപിച്ച് അദ്ദേഹം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
അതിനു പ്രതികാരനടപടിയെന്നോണമാണ് രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. ബനസ്‌കന്ദയില്‍ ഡി.എസ്.പിയായിരുന്ന സമയത്ത് 1998ലാണ് ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."