ടി.ടി.ഐ വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപ് ആരംഭിച്ചു
ആലപ്പുഴ: ഗവ.ടി.ടി.ഐ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപ് ആരംഭിച്ചു.
പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ അഭിനയക്കരളി, നാടന്‍പാട്ട്, പ്രവൃത്തി പരിചയം, ഒറിഗാമി, യോഗ, അധ്യാപനം, ഗൈഡന്‍സ്, ആംഗലേയ പഠനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നടക്കും.
രവി പ്രസാദ്, രാധാകൃഷ്ണന്‍, തിലകദാസ് സേവ്യര്‍ കുട്ടി, അഞ്ജു ലക്ഷ്മി, ശുക്കൂര്‍, ചാന്ദ്‌നി സാം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ടി.ടി.ഐ ഹാളില്‍ നടന്ന പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എം നൗഫല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡി. പുഷ്പലത ആമുഖ പ്രഭാഷണം നടത്തി.
കലവൂര്‍ ജയദേവന്‍, ഷിബു എസ് വാലയത്ത്, അധ്യാപകരായ മുഹമ്മദ് മന്‍സൂര്‍, ജി.മണി, സ്റ്റാന്‍ലി മോന്‍, നൈസില്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."