പരമാവധിയാളുകളെ ധനസമാഹരണയജ്ഞത്തില്‍ പങ്കാളിയാക്കണമെന്ന് മന്ത്രി
ആലപ്പുഴ: പ്രളയാനന്തരം നവകേരളം സൃഷ്ടിക്കാനുള്ള പണം കണ്ടെത്തുന്നതിന് പരമാവധി ആളുകളെ സമീപിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രേരണ നല്‍കാനും സുമനസ്സുകളായ എല്ലാവരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മന്ത്രിസഭ തീരുമാനപ്രകാരം ധനസമാഹരണത്തിന് മുന്നോടിയായി നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ ചേര്‍ന്ന അമ്പലപ്പുഴയിലെ മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംഭാവന ചെയ്യേണ്ട സാഹചര്യം കഴിവുള്ളവരെയും സന്നദ്ധരായവരെയും ബോധ്യപ്പെടുത്തി പട്ടിക തയ്യാറാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല കളക്ടര്‍ എസ് സുഹാസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, ഡപ്യൂട്ടി കലക്ടര്‍ മുരളീധരന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത്കാരിക്കല്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജി വേണുലാല്‍, അഫ്‌സത്ത്, എം.ഷീജ, സുവര്‍ണ്ണ പ്രതാപന്‍, റഹ്മത്ത് ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."