എം.എല്‍.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: കുന്തിപ്പുഴക്ക് കുറുകെ കാക്കതിരുത്തിയില്‍ പുതിയ തൂക്കുപാലത്തിന് പച്ചക്കൊടിയായി. കാലങ്ങളായി പുഴയുടെ ഇരുകരകളിലുമുളളവരുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുന്നത്. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ തന്റെ ആസ്തി വികസനഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുമരംപുത്തൂര്‍ - തെങ്കര ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം 70 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. 80 ലക്ഷം രൂപ ചെലവിലാണ് തൂക്കുപാലം നിര്‍മ്മിക്കുന്നത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം, അക്കിപ്പാടം, തെങ്കര ഗ്രാമപഞ്ചായത്തിലെ കൈതച്ചിറ, മാസപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനത്തിന് തൂക്കപാലം വളരെ ഉപകാരപ്രദമാവും. കുന്തിപ്പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ എത്തുന്ന പ്രാദേശിക ടൂറിസ്റ്റുകള്‍ക്കും തൂക്കുപാലം അവശ്യഘടകമാവും. തൂക്കുപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് എന്ന സ്ഥാപനമാണ്. നിര്‍വഹണ ഏജന്‍സി ജീവനക്കാരും, ഉദ്ദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായി സ്ഥലം സന്ദര്‍ശിച്ച് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നടത്തിയ ചര്‍ച്ചക്ക് ശേഷം മൂന്ന് മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു. എം.എല്‍.എയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, വൈസ്പ്രസിഡന്റ് വി. ഉഷ, സ്ഥിരം സമിതി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, കെ.പി ഹംസ, തെങ്കര പഞ്ചായത്തംഗം ഹംസ, സൈനുദ്ദീന്‍ കൈതച്ചിറ, റഷീദ് കോല്‍പ്പാടം, ജയപ്രകാശ് വാഴോത്ത്, അബു വറോടന്‍, വിശ്വനാഥന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."