പ്രതിഷേധ പ്രകടനം നടത്തി
ആലുവ: ഗുജറാത്തില്‍ ഗോവധം ആരോപിച്ച് ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം ആലുവയില്‍ സി.പി.ഐപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യാഗവും നടത്തി. സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം പി. നവകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന് അദ്ധ്യക്ഷത വഹിച്ചു. വി. സെയ്തുമുഹമ്മദ്, കെ.ജെ. ഡൊമിനിക്ക്, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് എടയപ്പുറം, കെ.എല്‍. ജോസ്, എ.റ്റി. ജെന്നി, പി.എം. ഫിറോസ്, പി.എ. അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.
സി.പി.ഐ. ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് പി.കെ. അബ്ദു, എ.എസ്സ്. ബ്ബു, എ. ചന്ദ്രശേഖരന്, എം.സി. രാംദാസ്, ഇ.ടി. സേവ്യര്‍, എം.ഇ. പരീത്, ജോബി മാത്യു, സി.വി. അനില്‍, വി.എ. സിയാദ്, പി.എം. ഫിറോസ്ഖാന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."