കണ്ണീര്‍ച്ചിത്രം മാറിമറിഞ്ഞത് ഇന്നലെ രാവിലെ
തിരുവനന്തപുരം: അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ കണ്ണീര്‍ച്ചിത്രം മാറിമറിഞ്ഞത് ഇന്നലെ രാവിലെ. ചൊവ്വാഴ്ച നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമുണ്ടായതിനു പിന്നാലെ ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും കണ്ണീര്ച്ചിത്രമായിരുന്നു മാധ്യമങ്ങളിലൊക്കെയും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബേണ്‍സ് ഐ.സിയുവിന്റെ മുന്നില്‍ നിന്ന്് കാര്യങ്ങള്‍ ഇങ്ങനെയായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ചന്ദ്രന് പറഞ്ഞത് ഉള്ള് പൊള്ളുന്ന നീറ്റലോടെയാണ് കേരളം ശ്രവിച്ചത്.
സംഭവം അറിഞ്ഞെത്തിയവരോടൊക്കെയും കാനറാ ബാങ്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് ചന്ദ്രനും കൃഷ്ണമ്മയും ഉന്നയിച്ചത്. മകള്‍ മരിച്ചതിനു ശേഷവും ബാങ്കില്‍ നിന്ന് വിളിയെത്തിയെന്നും ചന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ സംഭവ ശേഷം യാതൊരു ഭാവഭേദവുമില്ലാതെയുള്ള ചന്ദ്രന്റെ പ്രതികരണത്തില്‍ പന്തികേടുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഭാര്യയുടെയും മകളുടെയും മരണത്തിന് ഇടയാക്കിയ സംഭവമെന്ന മട്ടില്‍ ബാങ്കിലെ ജപ്തി ഭീഷണിയുടെ കാര്യം തീര്‍ത്തും നിര്‍വികാരതയോടെയായിരുന്നു ചന്ദ്രന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇന്നലെ രാവിലെയും ചന്ദ്രന് ബാങ്കിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നീടാണ് പൊലിസ് എത്തി വീട് തുറന്ന് പരിശോധന നടത്തിയതും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."