നടപ്പാത നിര്‍മാണത്തിലെ അഴിമതി; വിജിലന്‍സിന് പരാതി നല്കി
പള്ളിക്കല്‍: നടപ്പാത നിര്‍മാണത്തില്‍ അഴിമതി നടത്തിയതായി ആരോപിച്ച് എടവക ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ വിജിലന്‍സിന് പരാതി നല്കി.
പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ വെസ്റ്റ് പാലമുക്ക് കോണ്‍ക്രീറ്റ് നടപ്പാത നിര്‍മാണത്തിലാണ് വ്യാപക ആരോപണമുയര്‍ന്നിരിക്കുന്നത്.
നിര്‍മാണത്തിലെ അപാകത കാരണം പ്രവൃത്തിപൂര്ത്തീകരിച്ച് ദിവസങ്ങള്‍ക്കകമാണ് റോഡ് തകര്‍ന്നത്. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതോടെ പാച്ച് വര്‍ക്ക് ചെയ്ത് പൊട്ടിപൊളിഞ്ഞ ഭാഗം അടച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. 3 ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
കമ്മിറ്റി വര്ക്കായാണ് പ്രവൃത്തികള്‍ നടത്തിയത്. ഇതേപ്പോലെ വാര്‍ഡില്‍ അഞ്ചിടങ്ങളിലായി കമ്മിറ്റികള്‍ വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
നിര്‍മാണത്തിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ഒരു മഴ പെയ്തപ്പോഴേക്കും റോഡ് തകരാന്‍ കാരണം.
പൊട്ടിപൊളിഞ്ഞ നിരവധി റോഡുകള്‍ ഉണ്ടായിട്ടും ഒരു വീട്ടുകാര്‍ക്ക് പോലും പ്രയോജനം ലഭിക്കാത്ത നടപ്പാത നിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഗൂഡാലോചനയാണെന്നും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കമ്മിറ്റികള്‍ വഴി നടത്തുന്ന പ്രവൃത്തികളിലെ അഴിമതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായും പ്രതിപക്ഷ അംഗം നജീബ് മണ്ണാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."