HOME
DETAILS
MAL
മൂല്യനിര്‍ണയം: കാലിക്കറ്റില്‍ വേതനം വര്‍ധിപ്പിച്ചു
backup
May 06 2017 | 21:05 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉത്തരക്കടലാസ് മൂല്യനിര്‍ണയ വേതനം വര്‍ധിപ്പിച്ചു. യു.ജി.സി നിബന്ധന പ്രകാരം ഓരോ അധ്യാപകനും ജോലിയുടെ ഭാഗമായി മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഓരോ സെമസ്റ്ററിലും നൂറായി നിജപ്പെടുത്തി.
വേതനം ഡിഗ്രി പേപ്പര്‍ ഒന്നിന് ഒന്‍പതാണ്. ഇത് പതിനഞ്ചായാണ് ഉയര്‍ത്തിയത്. പി.ജി പേപ്പറിനുള്ള വേതനം 12ല്‍ നിന്ന് 22 ആയും വര്‍ധിപ്പിച്ചു. മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പ്രതിദിന വേതനമായി നല്‍കിയിരുന്ന 250 രൂപ പ്രതിഫലം 400 രൂപയായും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉയര്‍ത്തി.
വേതന വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടും ക്യാംപില്‍ പങ്കെടുക്കാത്ത അധ്യാപകര്ക്കെതിരേ നടപടിയെടുക്കാന്‍ മാനേജ്മെന്റുകള്‍ക്കും സര്‍ക്കാര്‍ കോളജ് അധികൃതര്‍ക്കും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."