യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടരുതെന്ന് പോംപിയോ; ഇടപെട്ടിട്ടില്ലെന്ന് പുടിന്
മോസ്കോ: 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ റഷ്യ ഇടപെടരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. റഷ്യ ഇതുവരെയും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. റഷ്യയിലെ സോച്ചിയിലുള്ള കരിങ്കടല്‍ റിസോര്‍ട്ടിലെ തന്റെ വസതിയില്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വിവാദവിഷയത്തെ കുറിച്ചു സംഭാഷണം നടന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചു സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ട്രംപിന് ശുദ്ധിപത്രം നല്‍കിയിരുന്നു.
യു.എസുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്ന് ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായിട്ടില്ലെന്നു വ്യക്തമാക്കിയ മുള്ളര്‍ റിപ്പോര്‍ട്ടിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."