മിഷന്‍ പ്ലസ്‌വണ്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കല്‍പ്പറ്റ: പ്ലസ്‌വണ്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍(ഏകജാലകം) രജിസ്‌ട്രേഷന്‍ ലളിതമാക്കാന്‍ ജില്ലാ പഞ്ചായത്ത് മിഷന്‍ +1 എന്ന പേരില്‍ സൗജന്യ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ വയനാട്, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ 49 വിദ്യാലയങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
പ്രത്യേകം പരിശീലനം ലഭിച്ച ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സേവനം സൗജന്യ സഹായ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന നടപടികള്‍ക്കായി ലഭ്യമാകും.
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയിലേക്ക് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും എത്തിയെന്ന ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പ്ലസ്‌വണ്‍ രജിസ്‌ട്രേഷന്‍ സൗജമായിരിക്കും. ആദ്യ ദിവസങ്ങളില്‍ അപേക്ഷസമര്‍പ്പണത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനാല്‍ ആദ്യദിവസങ്ങളില്‍ കൂടുതല്‍ സമയം ആവശ്യമാവുമെന്നും അധികൃതര്‍ പറഞ്ഞു. മെയ് എട്ടു മുതല്‍ 22 വരെ അപേക്ഷിക്കാവുന്നതാണ്.
ജില്ലയില്‍ പത്താംതരം പൂര്‍ത്തീകരിച്ച മുഴുവന്‍ കുട്ടികളും ഹയര്‍സെക്കന്‍ഡറിയിലേക്ക് അപേക്ഷിക്കുന്നില്ലെന്നും അപേക്ഷ സമര്‍പ്പിക്കുന്നതില്‍ തന്നെ വ്യാപകമായ തെറ്റുകള്‍ സംഭവിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മിഷന്‍ പ്ലസ്‌വണ്‍ ഏകജാലക സഹായ കേന്ദ്രങ്ങള്‍ ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ സഹായത്തോടെ ആരംഭിക്കുന്നത്.
പ്രവേശന നടപടികള്‍ കൂടുതല്‍ ലളിതമാക്കി കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആയതിനാല്‍ തെറ്റുകള്‍ സംഭവിക്കാതെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പത്താംതരം പൂര്‍ത്തിയാക്കിയ മുഴുവന്‍ കുട്ടികളേയും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഓപ്ഷനുകള്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പഠന സാധ്യതകള്‍ അറിയുന്നതിനാല്‍ കൃത്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. 2016-17 വര്‍ഷത്തിലും പദ്ധതി നടത്തിയിരുന്നു. പത്താംതരം പൂര്‍ത്തിയാക്കിയവരില്‍ 94 ശതമാനം വരെയും ഏകജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചു. ആദിവാസി വിഭാഗത്തിലെ 1492 കുട്ടികളില്‍ 1211 കുട്ടികള്‍ രജിസറ്റര്‍ ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, സി.ഇ ഫിലിപ്പ്, എം.ആര്‍ രാമചന്ദ്രന്‍, കെ.ബി സുനില്‍കുമാര്‍, താജ്മന്‍സൂര്‍ പങ്കെടുത്തു.
മിഷന്‍ പ്ലസ്‌വണ്‍ കേന്ദ്രങ്ങള്‍
ഗവ.എച്ച്.എസ്.എസ് കണിയാമ്പറ്റ
ഗവ.എച്ച്.എസ്.എസ് മീനങ്ങാടി
ഗവ.എച്ച്.എസ്.എസ് പനമരം
ഗവ.എച്ച്.എസ്.എസ് തരിയോട്
ഗവ.എച്ച്.എസ്.എസ് തലപ്പുഴ
ഗവ.എച്ച്.എസ്.എസ് വെള്ളമുണ്ട
ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ
ഗവ.എച്ച്.എസ്.എസ് ചീരാല്‍
ജി.എച്ച്.എസ്.എസ് മേപ്പാടി
ജി.വി.എച്ച്.എസ്.എസ് മാനന്തവാടി
ഗവ.എച്ച്.എസ്.എസ് വാളാട്
ഗവ.വി.എച്ച്.എസ്.എസ് അമ്പലവയല്‍
സെന്റ്‌മേരീസ് എച്ച്.എസ്.എസ് മുള്ളന്‍കൊല്ലി
സെന്റ്കാതറൈന്‍സ് എച്ച്.എസ് പയ്യമ്പള്ളി
വിജയ എച്ച്.എസ്.എസ് പുല്‍പ്പള്ളി
ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്
ശ്രീനാരായണ എച്ച്.എസ്.എസ് പൂതാടി
സെന്റ്‌ജോസഫ് എച്ച്.എസ്.എസ് മേപ്പാടി
എസ്.കെ.എം.എച്ച്.എസ്.എസ് കല്‍പ്പറ്റ
ജയശ്രീ എച്ച്.എസ്.എസ് കല്ലുവയല്‍
സെന്റ്‌ജോസഫ്‌സ് എച്ച്.എസ്.എസ് കല്ലോടി
സെന്റ്‌മേരീസ് എച്ച്.എസ്.എസ് ബത്തേരി
ഗവ.എച്ച്.എസ്.എസ് തൃശ്‌ലേരി
ഗവ.എച്ച്.എസ്.എസ് കാട്ടിക്കുളം
ഗവ.എച്ച്.എസ്.എസ് കാക്കവയല്‍
ഗവ.എച്ച്.എസ്.എസ് പനങ്കണ്ടി
ഗവ.എച്ച്.എസ്.എസ് വടുവഞ്ചാല്‍
ഗവ.എച്ച്.എസ്.എസ് കോളേരി
ഗവ.എച്ച്.എസ്.എസ് ആനപ്പാറ
ഗവ.എച്ച്.എസ്.എസ് പെരിക്കല്ലൂര്‍
ഗവ.എച്ച്.എസ്.എസ് വൈത്തിരി
ഗവ.എച്ച്.എസ്.എസ് കൊയിലേരി
ഗവ.എച്ച്.എസ്.എസ് നീര്‍വാരം
ഗവ.എച്ച്.എസ്.എസ് അച്ചൂര്‍
ഗവ.എച്ച്.എസ്.എസ് കല്ലൂര്‍
ഗവ.സര്‍വ്വജന എച്ച്.എസ്.എസ് ബത്തേരി
സി.എം.എച്ച്.എസ്.എച്ച് അരപ്പറ്റ
എം.ടി.ഡി.എം.എച്ച്.എസ് തൊണ്ടര്‍നാട്
സെന്റ്‌തോമസ് എച്ച്.എസ്.എസ് ഏച്ചോം
ഗവ.എച്ച്.എസ്.എസ് കല്‍പ്പറ്റ
ആര്‍.സി.എച്ച്.എസ്.എസ് ചുണ്ടേല്‍
സേക്രര്‍ട്ട് ഹാര്‍ട്ട് ദ്വാരക
ഡബ്ല്യു.ഒ.എച്ച്.എസ്.എസ് മുട്ടില്‍
ഗവ.എച്ച്.എസ്.എസ് കോട്ടത്തറ
ഗവ.എച്ച്.എസ്.എസ് തരുവണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."