യാത്രയയപ്പ് സമ്മേളനം നടത്തി
കടമേരി: സര്‍വിസില്‍ നിന്ന് വിരമിക്കുന്ന സര്‍ഗധനരായ അധ്യാപകരുടെ കഴിവുകള്‍ സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. കടമേരി ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സലിം കെ. ഞക്കനാലിന് സ്‌കൂള്‍ അങ്കണത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ അധ്യക്ഷയായി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിദ്ധീകരിച്ച 'ദളം' സുവനീര്‍ കടമേരി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രവീഷ് കോട്ടോള്ളതില്‍ ഏറ്റുവാങ്ങി.
എസ്.പി.എം തങ്ങള്‍, കെ. മുഹമ്മദ് സാലി, മന്‍സൂര്‍ എടവലത്ത് ഉപഹാര സമര്‍പ്പണം നടത്തി. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, റസിയ വെള്ളിലാട്ട്, എം.കെ നാണു, ഇബ്രാഹിം മുറിച്ചാണ്ടി, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, ഇല്ലത്ത് നാണു നമ്പ്യാര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ നടമല്‍, ജമാല്‍ കുറ്റിയില്‍, എം.എ ഗഫൂര്‍, അശ്‌റഫ് ചാത്തോത്ത്, ജലീല്‍ അമ്മങ്കണ്ടി പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം.വി അബ്ദുറഹ്മാന്‍ സ്വാഗതവും കണ്‍വീനര്‍ അബ്ദുല്ല പുതിയെടത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."