ഇസ്മാഈല്‍ ഹനിയ്യ ഹമാസ് അധ്യക്ഷന്‍
ഗസ്സ: ഫലസ്തീന് വിമോചനസംഘം ഹമാസിന്റെ പുതിയ അധ്യക്ഷനായി മുന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി കൗണ്‍സില്‍ തീരുമാനം മുന്‍ പ്രസിഡന്റ് ഖാലിദ് മിശ്അല്‍ ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്റാഈലുമായി നിലപാട് കൂടുതല്‍ മയപ്പെടുത്തി ഫലസ്തീന് രാഷ്ട്രനിര്‍മാണത്തിനായി പുതിയ നയം ഹമാസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിനു പിറകെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. പ്രായോഗികവാദിയായ ഹനിയ്യ ആഗോളതലത്തില്‍ ഒറ്റപ്പെടലില്‍നിന്ന് ഹമാസിനെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2006 മുതല്‍ 2007 വരെ ഫലസ്തീന് നാഷനല്‍ അതോറിറ്റിയുടെ പ്രധാനമന്ത്രിയായിരുന്ന ഹനിയ്യ നിലവില്‍ ഖത്തറിലാണ് കഴിയുന്നത്.
ഇസ്റാഈലിനു പുറമെ അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ ലോകശക്തികള്‍ ഹമാസിനെ ഭീകരപട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ നയരേഖയിലൂടെ ആഗോളതലത്തില്‍ മറ്റൊരു മുഖം സൃഷ്ടിക്കാനാണ് ഹമാസിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."