കമ്മിഷനെതിരേ ആഞ്ഞടിച്ച് മമത
കൊല്‍ക്കത്ത: പരസ്യപ്രചാരണത്തിനുള്ള സമയം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി.
നേരത്തെ നിശ്ചയിച്ച സമയത്തിന് മുന്‍പെ പ്രചാരണം അവസാനിപ്പിക്കാന്‍ മാത്രം ഗുരുതരമാണ് ബംഗാളിലെ അവസ്ഥയെങ്കില്‍ എന്തിനാണ് ഇന്ന് രാത്രി വരെ കമ്മിഷന് കാത്തിരുന്നത് മോദി ഇന്ന് ബംഗാളില്‍ പ്രസംഗിക്കുന്നത് കൊണ്ടാണോ സാധാരണ പ്രചാരണ സമയം അവസാനിക്കുക വൈകീട്ട് അഞ്ചിനാണ്. എന്നാല്‍, ബംഗാളില്‍ ഇത് രാത്രി പത്തായി. കാരണം വൈകീട്ട് ആറിന് ഡുംഡുമില്‍ മോദിയുടെ റാലിയുണ്ട്- മമത ആരോപിച്ചു.
ആര്.എസ്.എസിന് വേണ്ടിയാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചു. സംഘര്‍ഷത്തിന്റെ പേരിലാണ് നടപടിയെടുക്കുന്നതെങ്കില്‍ അതിന് തുടക്കമിട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയാണ് നടപടി വേണ്ടത്.
അമിത് ഷാക്ക് കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കിയില്ല. അമിത്ഷാ ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കമ്മിഷനെ വിരട്ടി. അത് കണ്ട് പേടിച്ചിട്ടാണോ ഇപ്പോഴത്തെ നടപടി -മമത ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."