'മോഡിലൈ'- ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലെ പുതിയ വാക്ക്,വാക്കുണ്ടായത് modiയുംlie ചേര്‍ന്നെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ പുതിയ വാക്ക് ഉള്‍പ്പെടുത്തിയതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോഡിലൈ എന്നതാണ് വാക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പുതിയ അറിവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിക്ഷ്ണറിയിലെ പേജിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതൊരു നൗണ്‍ ആണ് constantly Modify thet ruth (സ്ഥിരമായി സത്യത്തെ തിരുത്തുക) , To lie incessantly and habitually (നിരന്തരം നുണ പറയുക), To lie without respite (ഇടതടവില്ലാതെ നുണ പറയുക) എന്നിങ്ങനെയൊക്കെയാണ് അര്‍ത്ഥം വ്യാഖ്യാനിച്ചിട്ടുള്ളത്. ഈ വാക്കിന്റെ വകഭേദങ്ങളായി Modiliar, Modilying തുടങ്ങിയവയുണ്ട്.
മോദിയും നുണയും (Modi+Lie) മോഡി ലൈ എന്ന വാക്കുണ്ടായിരിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ പക്ഷം. ആതായാലും രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രമനുസരിച്ച് മോഡിലൈ എന്നത് ഒരു ഔദ്യോഗിക വാക്കായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിഷയങ്ങളില്‍ തുടര്‍ച്ചയായി നുണ പറയുന്നു എന്ന ആരോപണവുമായി ബന്ധപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും രാഹുല്‍ പരിഹസിക്കുന്നുണ്ട് ജയ്റ്റ് ലൈ എന്നാണ് ജയ്റ്റ്‌ലിയെ രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായെത്തിയപ്പോള്‍ ബി.ജെ.പി അനുകൂലികള്‍ ഇങ്ങനെയൊരു വാക്ക് ഡിക്ഷ്ണറിയിലില്ല എന്ന് പറഞ്ഞ് രാഹുലിനെ ആക്രമിക്കുന്നു.
There’s a new word in the English Dictionary. Attached is a snapshot of the entry :) pic.twitter.com/xdBdEUL48r
— Rahul Gandhi (@RahulGandhi) May 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."