പെന്‍ഷന്‍ വെട്ടിനിരത്തല്‍; മരിക്കാതെ മരിച്ചവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ നെട്ടോട്ടം
പള്ളിക്കല്‍: പെന്‍ഷന്‍ വെട്ടിക്കുറക്കുന്നതിന്റെ പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ മരിക്കാതെ മരിച്ചവരാക്കിയവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ നെട്ടോട്ടമോടുന്നു. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്ത എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ലക്ഷ്യറി കാറുകളുള്‍പ്പെടെയുള്ള വാഹനത്തിന്റെ ഉടമകളാക്കപ്പെട്ടവരും വാഹനം ഇല്ലെന്ന് തെളിയിക്കാന്‍ ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. പള്ളിക്കല്‍ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരും വൃദ്ധരുമുള്‍പ്പെടെയുള്ള 182 പേരില്‍ 31 പേരാണ് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്ളത്.
വികലാംഗര്‍, വിധവകള്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ നഷ്ടപ്പെട്ടതോടെ ആശങ്കയിലാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പെന്‍ഷന്‍ അട്ടിമറിക്കെതിരേ ഏഴിന് പള്ളിക്കല്‍ ബസാറില്‍ നടക്കുന്ന മുസ്‌ലിം ലീഗ് ജനരോഷം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ പി.എ അഹമ്മദ് ഹാജി അധ്യക്ഷനായി. വി.പി അബ്ദുല്‍ ഷുക്കൂര്‍, കെ.പി മുസ്തഫ തങ്ങള്‍, കെ. വീരാന്‍ കുട്ടി മാസ്റ്റര്‍, കെ. ലിയാക്കത്തലി, പി.എ കുട്ട്യാലി മാസ്റ്റര്‍. എം.അബ്ദുല്‍ ഖാദര്‍, കെ അബൂബക്കര്‍, ടി.പി മുഹമ്മദ് കുട്ടി, എം യൂസഫ്, കെ.വി ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."