ആശ്രയ ഭവന പദ്ധതി: പഞ്ചായത്ത് കമ്മിറ്റിയില്‍ സംഘര്‍ഷം
മാന്നാര്‍: ചെന്നിത്തല ത്യപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ ആശ്രയ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പണാപഹരണ ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റിയില്‍ വാക്കേറ്റം.
2010-11 ലെ പദ്ധതിയില്‍പ്പെടുത്തി ഇ.എം.എസ്. പദ്ധതി പ്രകാരം ചെന്നിത്തല തെക്ക് 17-ാം വാര്‍ഡിലെ കല്ലംപറമ്പില്‍ ലളിതയ്ക്ക് അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പരാതി അജണ്ടയില്‍ വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഭരണപക്ഷങ്ങളും മറ്റ് അംഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
വീണ്ടും നടന്ന കമ്മിറ്റിയില്‍ യു.ഡി.എഫ് അംഗമായ ബിനു സി.വര്‍ഗീസ് ഇത് ഒന്നാമത്തെ അജണ്ടയായി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍.നാരായണന്‍ ഇതിനെ അംഗീകരിച്ചില്ല.
തുടര്‍ന്ന് രമാദേവി, ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."