അറബി ഭാഷാപഠനം മികവുറ്റതാക്കാന്‍ ഡോക്യുമെന്ററിയുമായി അധ്യാപകന്‍
തിരൂര്‍: അറബി ഭാഷാപഠനം രസകരവും എളുപ്പവുമാക്കാന്‍ അറബിക് ഡോക്യുമെന്ററിയുമായി അറബിക് അധ്യാപകന്‍ പി. അബ്ദുള്ളക്കോയ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് തന്റെ ഡോക്യുമെന്ററി കൂടുതല്‍ ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുള്ളക്കോയ. ക്ലാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ അധ്യാപന സഹായിയുടെ ദൗത്യം ഡോക്യുമെന്ററി നിര്‍വ്വഹിക്കുമെന്ന് അധ്യാപകന്‍ പറയുന്നു ആദ്യമായി നിര്‍മ്മിച്ച അലിഫ് വണ്ടര്‍ഫുള്‍ സ്‌റ്റോറി, അലിഫ് : റഊഫിന്റെ ഗള്‍ഫ് ജീവിതം, അല്‍ അസ്ഹര്‍ അറബിക് പത്രം, പച്ചക്കറികളുടെ വിവരണം, അറബിക് ഗവേഷണ യാത്ര, അറബിക് കാലിഗ്രാഫി ഇവകള്‍ പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.
ഡോക്യുമെന്ററികള്‍ക്ക് സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനല്‍ ടെക്‌നോളജിയുടെ അംഗീകാരം ലഭിക്കുകയും ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാംപുറമെ ഭാഷാപഠനം ആര്‍ജിച്ചെടുക്കാന്‍ പ്രയാസമായവര്‍, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി അശ്ശാഫി, അശ്ശൂറുക്ക് എന്നീ വര്‍ക്ക് ബുക്കുകളും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഡോക്യുമെന്ററികള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുംവിധം സ്‌കൂള്‍ തലം മുതല്‍ കോളജ് തലം വരെ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്ന് അബ്ദുള്ളക്കോയ പറഞ്ഞു.
കൂടാതെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ കൈമാറാനും ഉദ്ദേശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് 9744232413 നമ്പറില്‍ ബന്ധപ്പെടാം. നിലവില്‍ തിരൂര്‍ ചമവട്ടം ശാസ്ത എ.യു.പി സ്‌കൂളിലെ അറബിക് അധ്യാപകനാണ് അബ്ദുള്ളക്കോയ. അറബി കാലി ഗ്രാഫിയുടെ തനത് രൂപത്തിന്റെ പണിപ്പുരയിലാണിപ്പോള്‍ ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."