അരാംകോ ഡ്രോണ്‍ ആക്രമണം; യെമന്‍ ഹൂതികള്‍ക്കെതിരേ സൈനിക നടപടി തുടങ്ങിയതായി അറബ് സഖ്യ സേന
റിയാദ്: സഊദി എണ്ണ സംവിധാനങ്ങള്‍ക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനിക നടപടികള്‍ ആരംഭിച്ചതായി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു. യമനിലെ വിവിധയിടങ്ങളില്‍ ഹൂതി കേന്ദ്രങ്ങളും സൈനിക ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് സൈനിക നടപടിയെന്ന് അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി. യമനില്‍ സമാധാനം കൊണ്ട് വരുന്നതിനും സഊദിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് സൈനിക നടപടി പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സൈനിക നടപടികള്‍ നടക്കുന്ന ഭാഗത്തെ സിവിലിയന്മാരെ സംരക്ഷിക്കാന്‍ മുന്‍കരുതല്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൂതികളെ ലക്ഷ്യമാക്കി അറബ് സഖ്യ സേന ലക്ഷ്യമിടുന്ന കേന്ദ്രങ്ങളില്‍ നിന്നും മാറിനില്‍ക്കാനും സഖ്യ സേന ആവശ്യപ്പെട്ടു. തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമാക്കിയുള്ള നടപടി മേഖലയുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ്. തലസ്ഥാന നഗരിയായ സന്‍ആയും പ്രദേശങ്ങളിലെ മലകളും കേന്ദ്രീകരിച്ച് ഹൂതികളുടെ സാന്നിധ്യം മനസ്സിലാക്കിയാണ് സൈനിക നടപടിയെന്നും തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."