നാടിനു ഉത്സവമായി നാടകപഠന കളരി
നീലേശ്വരം: പട്ടേന ജനശക്തി സാംസ്‌കാരിക വേദി നാല്‍പതാം വാര്‍ഷികാഘോഷ ഭാഗമായി നടത്തുന്ന കുട്ടികളുടെ നാടകപഠനക്കളരി നാടിന് ഉല്‍സവമായി.
10നും 17നും മധ്യേ പ്രായമുള്ള 150 കുട്ടികളാണു ക്യാംപില്‍ പങ്കെടുക്കുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മനോജ് നാരായണനും സംഘവുമാണു ക്യാംപ് നയിക്കുന്നത്.
കുട്ടികളിലെ കലാപരവും ബൗദ്ധികവുമായ കഴിവുകളും അഭിരുചിയും തിരിച്ചറിഞ്ഞു സര്‍വതോമുഖമായ വ്യക്തിത്വ വികാസത്തിന് അടിത്തറയിടുകയാണു ക്യാംപിന്റെ ലക്ഷ്യം.
കുട്ടികളുടെ കഴിവുകളെ പിന്നോട്ടടിപ്പിക്കുന്ന അന്തര്‍മുഖത്വം, ആത്മവിശ്വാസക്കുറവ്, പരാജയഭീതി എന്നിവ മാറ്റി ഊര്‍ജസ്വലത മുഴുവന്‍ പുറത്തെടുക്കാനുള്ള പരിശീലനങ്ങളാണു നല്‍കുന്നത്.
ഡോ. വി സുരേശന്‍ ചെയര്‍മാനായുള്ള സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇന്നു വൈകിട്ടു അംഗങ്ങളുടെ ലഘു നാടക അവതരണത്തോടെ ക്യാംപ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."