കടലോരങ്ങളില്‍ മത്സ്യ ചാകര
തൃക്കരിപ്പൂര്‍: ജില്ലയിലെ കടലോരങ്ങളില്‍ മത്സ്യചാകര. ചെറുവള്ളങ്ങളിലും ബോട്ടുകളിലും യന്ത്രവല്‍കൃതവള്ളങ്ങളിലും മത്സ്യബന്ധത്തിനുപോകുന്നവര്‍ക്ക് വല നിറയെയാണ് മത്സ്യം ലഭിക്കുന്നത്. കൂന്തല്‍, ഞണ്ട് തുടങ്ങിയവയും ചെറുമീനുകളുമാണ് വന്‍തോതില്‍ ലഭിക്കുന്നത്. ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് വല നിറയെ മീന്‍ ലഭിക്കുകയാണ്.
ചെറിയ പരല്‍ മീനുകളാണ് ലഭിക്കുന്നത് എന്നതിനാല്‍ മാര്‍ക്കറ്റില്‍ വില തീരെ ലഭിക്കുന്നില്ല. വലിയ മത്സ്യങ്ങളും അയല, മത്തി പോലുള്ള ജനപ്രിയ മത്സ്യങ്ങളും ലഭിക്കാത്തതു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ചാകര കൊണ്ട് ഗുണമൊന്നുമില്ല.
വലിയപറമ്പ്, മൊഗ്രാല്‍പുത്തൂര്‍ കടലില്‍ വലിയ തോതിലുള്ള ചാകര കോളുണ്ട്. മൊഗ്രാലിലും വലിയപറമ്പിലും കഴിഞ്ഞ ദിവസം കൂന്തലും മത്തിയും കരയിലേക്ക് ചാടിക്കയറി.
ട്രോളിങ് നിരോധനത്തിനു ശേഷം കടലാക്രമണം ഈയടുത്ത ദിവസം വരെ ശക്തമായതിനാല്‍ വൈകിയാണ് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്. അതും ഇപ്പോഴത്തെ ചാകരയ്ക്ക് വഴിവച്ചു.
എന്നാല്‍ തീരത്തോടുചേര്‍ന്ന് മത്സ്യചാകര പ്രത്യക്ഷപ്പെട്ടതോടെ ബോട്ടുകളും ചെറുവള്ളങ്ങളും യന്ത്രവല്‍കൃത വള്ളങ്ങളും തീരത്തോട് ചേര്‍ന്നാണ് മത്സ്യബന്ധനം നടത്തുന്നത്. ഇതോടെ ബോട്ടുകള്‍ മത്സ്യബന്ധനത്തിനുള്ള ദൂരപരിധി ലംഘിക്കുന്നുവെന്നാരോപിച്ച് കടലില്‍ സംഘര്‍ഷമുണ്ടാവുന്നത് പതിവായിട്ടുണ്ട്.
വലിയതോതില്‍ മത്സ്യം വലയില്‍ കുടുങ്ങുന്നതിനാല്‍ വല തന്നെ ഉപയോഗശൂന്യമായി പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."