HOME
DETAILS
MAL
കുടകിലേക്കു വരുന്ന പ്രവാസികളുടെ വിലക്ക് നീക്കണം
backup
September 06 2018 | 08:09 AM
വിരാജ്‌പേട്ട: പ്രളയവും ഉരുള്‍ പൊട്ടലും തകര്‍ത്ത കുടകിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് നീക്കം ചെയ്യണമെന്ന് കുടക് അസോസിയേഷന്‍ ഓഫ് റൂറല്‍ ടൂറിസം പ്രസിഡന്റ് സാഗര്‍ ഗണപതി ആവശ്യപ്പെട്ടു. കുടകിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ ടൂറിസം വകുപ്പിനു സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇതോടെ ജില്ലയിലെ പതിനഞ്ചായിരത്തോളം പേരുടെ തൊഴില്‍ മേഖലയാണ് തകരാറിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിലേക്കും അപായസൂചനയുള്ള കേന്ദ്രങ്ങളിലേക്കുമുള്ള വിലക്ക് നിലനിര്‍ത്തി മറ്റു കേന്ദ്രങ്ങളിലേക്ക് പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."