നഗരസഭ തെരഞ്ഞെടുപ്പ് നീളുന്നു; മാഹിയില്‍ ഉദ്യോഗസ്ഥഭരണം വീര്‍പ്പുമുട്ടിക്കുന്നു
മാഹി:മാഹി നഗരസഭാ തെരഞ്ഞെടുപ്പ്് അനിശ്ചിതമായി നീളുന്നു. 2006 ജൂലൈ 11നാണ് മാഹിയില്‍ അവസാനമായി ജനകീയ കൗണ്‍സില്‍ അധികാരമേറ്റത്.
ഈ കൗണ്‍സിലിന്റെ കാലാവധി 2011 ല്‍ കഴിഞ്ഞു.രാജ്യമെങ്ങും ത്രിതല ഭരണസംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ മുന്‍സിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വര്‍ഷങ്ങളായി നടക്കാതെ പോകുകയാണ് .കൗണ്‍സില്‍ കാലാവധി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പിന്റെ ഒരു സൂചന പോലും ലഭിക്കുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു കോടി രൂപ മാത്രമേ നഗരസഭക്ക് ലഭിച്ചിട്ടുള്ളു. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ പലതും മുടങ്ങി.കഴിഞ്ഞ മേയ് എട്ടിന് സുപ്രിം കോടതി പുറപ്പെട്ടുവിച്ച ഉത്തരവില്‍ ഒരു മാസത്തിനുള്ളില്‍ വാര്‍ഡ് പുനര്‍നിര്‍ണയം നടത്തി തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വാര്‍ഡ് പുനര്‍നിര്‍ണയം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. കൗണ്‍സില്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥ ഭരണമാണ് മാഹി നഗരസഭയില്‍ നടക്കുന്നത് .
അഞ്ച് വര്‍ഷം മുന്‍പ് ചെന്നെ ഹൈകോടതി ഇടപെട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് പുതുച്ചേരി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു അത് എവിടെയും എത്താത്തതില്‍ പിന്നെയാണ് സുപ്രിം കോടതിയുടെ ഇടപെടലുണ്ടായത്.
അയ്യായിരം പേര്‍ക്ക് ഒരു വാര്‍ഡ് എന്ന നിലയിലാണ് പുതിയ വാര്‍ഡുകള്‍ രൂപീകരിക്കുന്നത.് ഇത് നേരത്തെ 1500 പേര്‍ക്ക് എന്ന നിലയിലായിരുന്നു.
പതിനഞ്ച് വാര്‍ഡുകളുള്ള മാഹിയില്‍ ഇതോടെ കൗണ്‍സിലര്‍മാരുടെ എണ്ണം കൂടും. ചെയര്‍മാനേ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.
പഞ്ചായത്ത് നഗരപാലക നിയമം നിലവിലുണ്ടെങ്കിലും പുതുച്ചേരിയില്‍ ഒരു ഉപദേശക സമിതിയുടെ അധികാരം മാത്രമേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളൂ. ഇന്ത്യയിലെങ്ങും ഒരു അസംബ്ലി മണ്ഡലത്തില്‍ ഒന്നിലധികം നഗരസഭകളും ഉണ്ടെന്നിരിക്കെ പുതുച്ചേരിയിലെ ഒരു കമ്യൂണ്‍ പഞ്ചായത്തില്‍ മാത്രം അഞ്ച് അസംബ്ലി മണ്ഡലങ്ങളുണ്ട്.
ഏതാനും വര്‍ഷം മുമ്പ് വരെ മാ ഹി നഗരസഭയുടെ പരിധിയില്‍ രണ്ട് അസംബ്ലി മണ്ഡലങ്ങളുണ്ടായിരുന്നു. ത്രിതല പഞ്ചായത്തുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കാന്‍ സര്‍ക്കാരിനും താല്‍പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."