HOME
DETAILS
MAL
സാമ്പത്തിക വളര്‍ച്ച: കേരള മാതൃക പഠിക്കാന്‍ താല്പര്യമുണ്ടെന്ന് തോമസ് പിക്കറ്റി
backup
May 16 2019 | 21:05 PM
തിരുവനന്തപുരം: സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തില്‍ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തനിക്ക് താല്പര്യമുണ്ടെന്ന് ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന് തോമസ് പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിര്‍ദേശിച്ചു. പാരിസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസര്‍ ലൂകാസ് ചാന്‍സലും ചര്‍ച്ചയില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."