കാല്‍നൂറ്റാണ്ട് പിന്നിട്ട ബാബരി മസ്ജിദ് തകര്‍ത്ത കേസ്- നാള്‍വഴി
1992 ഡിസംബര്‍ 6
കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. സംഭവത്തില്‍ യു.പി പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
1. ക്രൈം നമ്പര്‍ 197: ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കെതിരെയാണ് ഈ കേസ്. ആരാധനാലയം നശിപ്പിക്കല്‍, മതാടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍, കൊള്ള, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ പറയുന്നത്.
2. ക്രൈം നമ്പര്‍ 198: എട്ട് സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെയാണ് ഈ കേസ്. എല്‍.കെ അദ്വാനി, അശോക് സിംഗള്‍, വിനയ് കട്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര, മുരളി മനോഹര്‍ ജോഷി, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നിവര്‍ വര്‍ഗീയ പ്രസംഗങ്ങളിലൂടെ മതസ്പര്‍ധയുണ്ടാക്കിയെന്നാണ് രണ്ടാമത്തെ കേസ്.
1992 ഡിസംബര്‍ 16
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിനായി യു.പി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മന്‍മോഹന്‍ സിങ് ലിബറാനെ നിയമിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ യു.പി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക്, സുരക്ഷാ വീഴ്ച തുടങ്ങിയവ അന്വേഷണ പരിധിയില്‍.
1993 ഒക്ടോബര്‍
ബി.ജെ.പി, ശിവസേന നേതാക്കള്‍ ഉള്‍പ്പെടെ 49 പ്രതികളെ ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം.
1994 ഓഗസ്റ്റ് 27
സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കെതിരായ കേസ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചു. കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് കൈമാറി.
1997 സെപ്റ്റംബര്‍ 9
പ്രതികള്‍ക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി.
2001 മെയ് 4
ബാല്‍ താക്കറെ, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരടക്കം 21 പേരെ സെഷന്‍സ് കോടതി ഒഴിവാക്കി. ബാക്കിയുള്ള 26 പേര്‍ക്കെതിരെ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം. പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിച്ചവര്‍, തകര്‍ത്ത കര്‍സേവകര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ആദ്യ 21 പേരെ ഒഴിവാക്കിയത്.
2002 മെയ് 29
അദ്വാനി അടക്കമുള്ളവര്‍ റായ്ബറേലിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുമെന്ന് യു.പി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
2003 സെപ്റ്റംബര്‍ 19
കേസില്‍ നിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിയെ പ്രത്യേക കോടതി ഒഴിവാക്കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹര്‍ ജോഷി അടക്കം ഏഴ് പേര്‍ക്ക് കുറ്റപത്രം നല്‍കാനും ഉത്തരവിട്ടു.
2005 ജൂലൈ 5
അദ്വാനിയെ ഒഴിവാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.
2005 ജൂലൈ 28
എല്‍.കെ അദ്വാനി, അശോക് സിംഗള്‍, വിനയ് കട്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര, മുരളി മനോഹര്‍ ജോഷി, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നീ എട്ടു പേര്‍ക്കെതിരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. ഐ.പി.സി 147 (കലാപമുണ്ടാക്കല്‍), 149 (ആസൂത്രിത കുറ്റകൃത്യം), 153 എ- ബി (വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കല്‍), 505 (ആരാധനാസ്ഥലത്തു പരസ്പര വിദ്വേഷമുണ്ടാക്കല്‍) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
2005 ഓഗസ്റ്റ് 30
എട്ടു പേര്‍ക്കെതിരായ കേസില്‍ വിചാരണ ആരംഭിച്ചു
2009 ജൂണ്‍ 30
ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ബാബരി തകര്‍ത്തതില്‍ എ.ബി വാജ്‌പേയി, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2010 മെയ് 20
ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കിയ പ്രത്യേക കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചു.
2013 ഫെബ്രുവരി
അദ്വാനിയെയും മറ്റും ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ സുപ്രിംകോടതിയില്‍.
2017 ഏപ്രില്‍ 19
അദ്വാനി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കാന്‍ സുപ്രിംകോടതി ഉത്തരവ്. (നേരത്തെ ഒഴിവാക്കപ്പെട്ട 21 പേരില്‍ എട്ടുപേര്‍ ഇതിനകം മരിച്ചിരുന്നു)
2017 മെയ് 30
അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുടെ വിടുതല്‍ ഹരജി സി.ബി.ഐ കോടതി തള്ളി. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി.
2020 സെപ്റ്റംബര്‍ 30
സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."