ഗാനവീചികളാല്‍ വസന്തം തീര്‍ത്ത് ലീഡേഴ്‌സ് ഓര്‍ക്കസ്ട്ര
കണ്ണൂര്‍: കാതിന് പുത്തന്‍ അനുഭവമായി കണ്ണൂര്‍ ഹാര്‍മണി സംഘടിപ്പിച്ച ലീഡേഴ്‌സ് ഓര്‍ക്കസ്ട്ര. ഇന്നലെ വൈകുന്നേരമാണ് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ രാഷ്ട്രീയ നേതാക്കളുടെ സംഗീതനിശ സംഘടിപ്പിച്ചത്.
രാഷ്ട്രീയക്കാരുടെ സംഗീതത്തിനൊപ്പം ലയിക്കാനെത്തിയ ആസ്വാദകരെ, ശബ്ദ വിന്യാസത്തിലെ അപശ്രുതിക്കിടയിലും നേതാക്കള്‍ കൈയിലെടുത്തു. ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന ഗാനവുമായി മുന്‍മന്ത്രി കെ.പി മോഹനനാണ് സംഗീതനിശക്ക് തുടക്കം കുറിച്ചത്. പി.കെ ശ്രീമതി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, ബി.ജെ.പി സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ. രഞ്ജിത്ത്, മുന്‍ എം.എല്‍.എമാരായ എ.പി അബ്ദുല്ലക്കുട്ടി, വി.കെ കുഞ്ഞിരാമന്‍, കോണ്‍ഗ്രസ് നേതാവ് കെ.എന്‍ ജയരാജ്, മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ടി.പി മുഹമ്മദ് ശമീം, മാപ്പിളപ്പാട്ട് ഗായിക മഹറുന്നിസ നിസാം, അഞ്ചു വയസ്സുകാരന്‍ സിഫ്രാന്‍ നിസാം തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു.
ഹാര്‍മണി ലോഗോ രൂപകല്‍പന ചെയ്ത മുജീബ് റഹ്മാന് എ.പി അബ്ദുല്ലക്കുട്ടി ഉപഹാരംനല്‍കി.
റൈജു ജൈസണ്‍, അബ്ദുല്‍ നാഫി, ഡിവൈ.എസ്.പി സദാനന്ദന്‍, അസീസ് തായിനേരി, കെ.ടി ഷറഫുദ്ദീന്‍, അബ്ദുന്നാസര്‍ കോട്ടഞ്ചേരി, കെ.കെ കീറ്റുകണ്ടി, ഹാഷിം പി.കെ തൂണേരി, വി.പി അബ്ദുല്ലക്കുട്ടി, സിഫ്രാന്‍ നിസാം എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."