കടൂര്‍ ഗ്രാമോത്സവത്തില്‍ 250 കലാപ്രതിഭകള്‍ അരങ്ങിലേക്ക്
മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കടൂര്‍ ഗ്രാമോത്സവം സീസണ്‍ ഫോര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അരങ്ങിലെത്തും.
പ്രദേശത്തെ 250 കലാപ്രതിഭകള്‍ അരങ്ങിലെത്തുന്ന നോണ്‍ സ്റ്റോപ്പ് ഡാന്‍സ് മെഗാഷോയാണ് ഗ്രാമോത്സവത്തിലെ മുഖ്യ ആകര്‍ഷണം. കാര്യാംപറമ്പ് ഡ്രൈവിങ് മൈതാനമാണ് ഗ്രാമോത്സവ വേദി. തിങ്കളാഴ്ച വൈകിട്ട് 6.30ന് സ്ത്രീനാടകം 'വിശ്വസിച്ചേ പറ്റൂ', കുട്ടികളുടെ നാടകം 'ചോരണകൂര' എന്നിവ അരങ്ങേറും. കരിവെള്ളൂര്‍ മുരളി, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.കെ നമ്പ്യാര്‍ എന്നിവര്‍ അതിഥികളാവും. തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തൊടെ തൃശൂര്‍ വയലി അവതരിപ്പിക്കുന്ന 'നാടന്‍പാട്ടരങ്ങ്' നാടന്‍പാട്ടുകളും നാടന്‍കലകളുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറും. ഒന്‍പതിന് വൈകിട്ട് വയോജനവേദിയുടെ നാടകം 'നിങ്ങള്‍ വിളിക്കുന്നയാള്‍ തിരക്കിലാണ്', കവിളിയോട്ടുചാല്‍ ജനകീയ വായനശാലയുടെ 'അമ്മ' സംഗീത ശില്‍പം എന്നിവ നടക്കും. തുടര്‍ന്ന് 'ആട്ടം' നോണ്‍സ്റ്റോപ് നൃത്തവിസ്മയം അരങ്ങിലെത്തും. പ്രമുഖ സിനിമാ കൊറിയോഗ്രാഫര്‍മാരായ ബവേഷ് ദേവസ്, രമ്യ ബവേഷ്, മാപ്പിള കലാകാരനായ പി അബ്ദുള്‍ ഗഫൂര്‍, കെ ഷബീര്‍ എന്നിവര്‍ ചേര്‍ന്നാണ് ആട്ടം ഒരുക്കുന്നത്. നാസര്‍ പറശിനിയാണ് ആശയാവിഷ്‌കാരം. ലൈബ്രറി മന്ദിരം 19ന് പകല്‍ 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."