രാഹുലിനെ കോമാളിയെന്ന് വിളിച്ച് ചന്ദ്രശേഖര്‍ റാവു; മോദിയോടൊപ്പം കൂട്ടില്ലെന്നും പ്രതികരണം
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതിനു പിന്നാലെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ടി.ആര്.എസ് നേതാവ് കെ ചന്ദ്രശേഖര റാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പിക്കൊപ്പം സഹകരിക്കുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളയും ചെയ്തു. 2019 ല്‍ ബി.ജെ.പിയെപ്പോലൊരു വര്‍ഗീയ പാര്‍ട്ടിയുമായി ഒന്നിച്ചുനില്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖര റാവുവിന്റെ പരിഹാസം. കോണ്‍ഗ്രസാണ് തെലങ്കാനയുടെ ഒന്നാമത്തെ ശത്രു. തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം സൗഹൃദ പാര്‍ട്ടിയാണെന്നും അവരുമായി ഒന്നിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 119 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 105 സ്ഥാനാര്‍ഥികളെയും ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. ഒറ്റയ്ക്കു തന്നെ മത്സരിക്കുമെന്നും നൂറിലേറെ സീറ്റുകള്‍ നേടിയ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."