HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ നിര്‍ണായകം

  
backup
September 30 2020 | 09:09 AM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d-2
 
 
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നവംബര്‍ മൂന്ന്, ഏഴ് തിയതികളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതോടെ മധ്യപ്രദേശില്‍ വന്‍ പ്രചാരണങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ രാജിവച്ചതടക്കം 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ നവംബര്‍ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതു കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകമാണ്.
കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ വീഴും. കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലെത്താനുമാകും. രാജസ്ഥാനിലെ യുവനേതാവ് സച്ചിന്‍ പൈലറ്റാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഇവിടെ, ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടമായിരുന്നത്. സിന്ധ്യയോടൊപ്പം പാര്‍ട്ടിവിട്ട എം.എല്‍.എമാര്‍ രാജിവയ്ക്കുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍നിന്ന് എത്തിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നെന്നാരോപിച്ച് നിലവില്‍ ബി.ജെ.പിയില്‍ കലഹം നടക്കുകയുമാണ്. ഇതിനിടെയാണ് രാജസ്ഥാനില്‍ ഈയിടെ സമാനവിഷയത്തില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ വീണ്ടും സജീവമായി മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി പ്രചാരണം നയിക്കാനെത്തുന്നത്. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇതിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ബിഹാറിലെ ഒരു ലോക്‌സഭാ സീറ്റിലും നവംബര്‍ ഏഴിന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. ബിഹാറില്‍ ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നവംബര്‍ പത്തിനാണ്. ചത്തിസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ഒഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലാണ് നവംബര്‍ മൂന്നിനു തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്തില്‍ എട്ടു സീറ്റുകളിലേക്കും യു.പിയില്‍ ഏഴു സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെയും അസമിലെയും രണ്ടുംവീതം നിയമസഭാ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെയും ബംഗാളിലെയും ഓരോ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago