HOME
DETAILS
MAL
ആംനെസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി
backup
September 30 2020 | 10:09 AM
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.
കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയാണ് സംഘടന തങ്ങള്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ സംഘടനയോട് പകപോക്കുകയാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡല്‍ഹി വംശഹത്യ, ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചും മനുഷ്യാവകാശം നിരന്തരം ലംഘിക്കപ്പെടുന്നെന്നാരോപിച്ചും ആംനെസ്റ്റി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആംനെസ്റ്റി വിദേശത്തുനിന്നു ഫണ്ട് സ്വരൂപിക്കുന്നതിനെതിരേ കൂടുതല്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രംഗത്തെത്തി.
ആംനെസ്റ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ഇതിനു പിന്നാലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 10നാണ് എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഈ നീക്കം. ആംനെസ്റ്റിക്കു ചെറിയ സംഭാവനകള്‍ നല്‍കിയവര്‍ക്കുപോലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ആംനെസ്റ്റിയുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യ വിടുന്നതായി സംഘടന വ്യക്തമാക്കിയത്. ഇന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായും ജീവനക്കാര്‍ക്കു പഠനങ്ങള്‍ തുടരേണ്ടെന്നു നിര്‍ദേശം നല്‍കിയതായും സംഘടന വ്യക്തമാക്കി. തങ്ങള്‍ക്കെതിരേ നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും നിയമങ്ങളൊന്നും തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ആംനെസ്റ്റിയുടെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അവിനാഷ് കുമാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം, ആംനെസ്റ്റിയുടെ ആരോപണത്തിനു മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. രാജ്യത്തിന്റെ നിയമം അനുസരിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ക്കും ബാധ്യതയുണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."