സോപാനം വാദ്യോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി
എടപ്പാള്‍: അപൂര്‍വങ്ങളായ വാദ്യകലകളുടെ സമന്വയത്തിനു വേദിയാകുന്ന സോപാനം വാദ്യോത്സവത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി.
വാദ്യോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന രീതിയില്‍ വാദ്യമേളങ്ങളോടും മുത്തുകുടകള്‍ കളരിപ്പയറ്റ്,നാടന്‍ കലാരൂപങ്ങളോടും കൂടിയ ഘോഷയാത്ര പെരുമ്പറമ്പില്‍ സമാപിച്ചു. ഇന്ന് രാവിലെ കാവാലം വിനോദ്കുമാര്‍,ബാലുശ്ശേരി കൃഷ്ണദാസ് എന്നിവര്‍ നയിക്കുന്ന സോപാനസംഗീതത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
പെരുവനം സതീശന്‍ മാരാരുടെ പഞ്ചാരിമേളത്തോടെ ആദ്യദിന പരിപാടികള്‍ സമാപിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ അധ്യക്ഷനായി. മനോജ് എമ്പ്രാന്തിരി,സന്തോഷ് ആലങ്കോട്,കുറുങ്ങാട് വാസുദേവന്‍ നമ്പൂതിരി,രാജേഷ് പ്രശാന്തിയില്‍,കെ.ടി.അജയന്‍,ശ്രീവിദ്യ വാസുദേവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."