കൊണ്ടോട്ടി നഗരസഭയില്‍ പി.എം.എ.വൈ ഗുണഭോക്താക്കളുടെ സംഗമം
കൊണ്ടോട്ടി: നഗരസഭ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം നടന്നു. 603 പേരാണ് ഗുണഭോക്താക്കളായുള്ളത്. വീട് നിര്‍മാണത്തിന് മൂന്നുലക്ഷം രൂപയാണ് കണക്കാക്കിയത്. ഇതില്‍ രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. 50,000 രൂപ ഗുണഭോക്താവ് കണ്ടെത്തണം. കേന്ദ്രസര്‍ക്കാറും സംസ്ഥാനസര്‍ക്കാറും ഒരു ലക്ഷം വീതം നല്‍കും. 50,000 രൂപ നഗരസഭയുടെ വിഹിതമാണ്. ഗുണഭോക്തൃവിഹിതം അടയ്ക്കുന്നമുറയ്ക്ക് നാലു ഗഡുക്കളായാണ് ധനസഹായം നല്‍കുക.
ഗുണഭോക്തൃ സംഗമം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി.കെ നാടിക്കുട്ടി അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ കൂനയില്‍ നഫീസ, പി ബിജു, കൗണ്‍സിലര്‍മാരായ അഡ്വ. കെ.കെ സമദ്, പി അഹമ്മദ് കബീര്‍, അയ്യാടന്‍ മുഹമ്മദ്ഷാ, കെ.കെ അസ്മാബി, പി സൗദാമിനി, ചുക്കാന്‍ മുഹമ്മദലി, പി അബ്ദുറഹ്മാന്, യു.കെ മമ്മദിശ, വി അബ്ദുല്‍ ഹക്കിം, എന്‍ രാജന്, എം.എ റഹിം, കെ ആലിബാപ്പു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."