കോടതി വിലക്കിയാലും ദലിത് എന്ന വാക്ക് ഉപയോഗിക്കും: കെ.ഡി.എഫ്
കൊല്ലം: കോടതി വിലക്കിയാലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ദലിത് എന്ന വാക്ക് ഉപയോഗിക്കുമെന്ന് കെ.ഡി.എഫ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന വാക്കില്‍ നിന്നാണ് ദലിത് പദം ഉണ്ടായത്. എല്ലാമതങ്ങളിലും ദലിത് വിഭാഗങ്ങളുണ്ടെന്നും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടിയുള്ള സിവില്‍സര്‍വീസ് പരിശീലന കേന്ദ്രം നിര്‍ത്തലാക്കരുതെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി അടച്ചുപൂട്ടാനുള്ള നീക്കം ഈ വിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വില്ലുവണ്ടി വിപ്ലവത്തിന്റെ 125-ാം വാര്‍ഷികം 9ന് രാവിലെ കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ രാധ,കെ മുരളീധരന്‍,ധനുവച്ചപുരം അരുണ്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."