പ്രളയം: ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ ജില്ലകളിലേക്ക്
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടമായ ഭിന്നശേഷിക്കാര്‍ക്ക് അവ എത്തിച്ചുനല്‍കാനുള്ള നടപടികള്‍ തുടങ്ങി. ഇതിലേക്കായി സാമൂഹ്യനീതി വകുപ്പും സാമൂഹ്യസുരക്ഷാ മിഷനും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും സമാഹരിച്ച രണ്ടു ലോഡ് ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പറേഷന്‍ ആസ്ഥാനമായ പൂജപ്പുരയില്‍നിന്ന് വിവിധ ജില്ലകളിലേക്കു കയറ്റിയയച്ചു.
ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രളയത്തെ തുടര്‍ന്നു ഭിന്നശേഷിക്കാര്‍ക്കു നഷ്ടമായ ഉപകരണങ്ങളെല്ലാം തിരിച്ചുനല്‍കാനുള്ള തീവ്രശ്രമത്തിലാണെന്നും ഇതിനു പൊതുജനങ്ങളുടെയും സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് ഡിസബിലിറ്റി കമ്മിഷണര്‍ നല്‍കിയ 100 വീല്‍ചെയര്‍, 150 ക്രച്ചസ് എന്നിവയും പ്രവാസി മലയാളിയായ കണ്ണന്‍ നല്‍കിയ 31 എയര്‍ ബെഡ്ഡുകളും വാട്ടര്‍ ബെഡ്ഡുകളും ഉള്‍പ്പെടെയാണ് ആദ്യഗഡുവായി കയറ്റിയയച്ചത്.
ജില്ലാ സാമൂഹ്യനീതി ഓഫിസ് മുഖേനയാണ് ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കു കൈമാറുന്നത്. വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ എം.ഡി കെ. മൊയ്തീന്‍കുട്ടി, സാമൂഹ്യനീതി വകുപ്പ് അസി. ഡയരക്ടര്‍ ജലജ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."