പ്രതികളെ പിടികൂടുംവരെ പോരാട്ടം; രാപകല്‍ സമരം ആരംഭിച്ചു
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് രാപകല്‍ സമരം തുടങ്ങി. സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് എട്ടു വര്‍ഷം കഴിഞ്ഞെങ്കിലും കേസന്വേഷണമെന്ന പേരില്‍ സി.ബി.ഐ നടത്തുന്ന നാടകം ഇനിയും അംഗീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ഇനിയും അന്വേഷണം പ്രഹസനമാക്കിയാല്‍ പ്രക്ഷോഭങ്ങള്‍ സംസ്ഥാന തലത്തില്‍ ശക്തമാക്കുമെന്നും പ്രഖ്യാപിച്ചു.
ചടങ്ങ് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നജ്മുദ്ദീന് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, അബൂബക്കര്‍ സാലൂദ് നിസാമി, സി.എ മുഹമ്മദ് ശാഫി, റശീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കല്ലട്ര, സി. അബ്ദുല്ല മുസ്ലിയാര്, സി.എം.എ ജലാല്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്, ടി.ഡി. കബീര്‍, അഹമ്മദ് ശാഫി ദേളി, ഉബൈദുല്ല കടവത്ത്, അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഅദി, ഉസ്മാന് കടവത്ത്, അബ്ദുറഹിമാന് ഹാജി, സി.കെ സുബൈര്‍, അശ്റഫ് എടനീര്‍, മുഹമ്മദ് റാശിദ് ഹുദവി, സുബൈര്‍ ദാരിമി, അബൂബക്കര്‍ ഉദുമ ചടങ്ങില്‍ സംസാരിച്ചു.
ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലിലെത്തി. ഇന്ന് രാവിലെ നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായാണ് രാപകല്‍ സമരം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."