ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവം2019; ടീം മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാന തീയതി മെയ് 20
മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി .കെ.എസ് ബാലകലോത്സവം 2019 ടീം ഇനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള തീയതി മെയ് 20ന് അവസാനിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബാലകലോത്സവം രജിസ്ട്രേഷനു വേണ്ടി പ്രത്യേക ഓഫിസ് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 9.30 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. 5 വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള, ബഹ്‌റൈനില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഈ വര്‍ഷം മുതല്‍ ഗ്രൂപ്പ് മത്സര വിഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ അല്ലാത്ത വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ മാസം 9ന് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളില്‍ അഞ്ഞൂറോളം ബാല പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.bksbahrain.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബാലകലോത്സവം കണ്‍വീനര്‍ മുരളീധര്‍ തമ്പാനെ 39711090 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതോ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."