HOME
DETAILS

ബാബരി മസ്ജിദ് വിധി; ഇന്ത്യൻ ജുഡീഷ്യറി സംഘപരിവാരത്തിൻ്റെ ചട്ടുകമായി; ഐഎസ്എഫ്‌ റിയാദ്

  
backup
October 01 2020 | 09:10 AM

isf-riyadh-0110

    റിയാദ് :ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായ വ്യവസ്ഥക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവാരത്തിൻ്റെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം.അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരുൾപ്പെടെ നിരവധി മാധ്യമ പ്രവർത്തകർ സാക്ഷികളായി തകർക്കപ്പെട്ട ബാബരി മസ്ജിദ് 28 വർഷങ്ങൾ കഴിയുമ്പോൾ പള്ളി പൊളിച്ചവരോ തെളിവോ ഇല്ലെന്ന കോടതിയുടെ കണ്ടെത്തൽ ജുഡീഷ്യറി പൂർണ്ണമായും ആർ എസ് എസ്സിന് കീഴൊതുങ്ങിയെന്നതിന്റെ തെളിവാണ്. കോൺഗ്രസ് ഗവർമെന്റ് നിയമിച്ച ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ ഗൂഡാലോചന കുറ്റവും മുഖ്യപ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനോ കമ്മീഷൻ റിപ്പോർട്ട് നടപ്പിൽ വരുത്താനോ വിമുഖത കാട്ടിയ കോൺഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയാണ് പ്രതികൾ രക്ഷപ്പെടാൻ വഴിയൊരുക്കിയത്.

     മാസങ്ങൾക്ക് മുമ്പ് തന്നെ പള്ളി പൊളിക്കുന്ന ദിവസം പ്രഖ്യാപിച്ച് രക്തരൂക്ഷിത കലാപങ്ങൾ സൃഷ്ടിച്ച് ഗൂഡാലോചന നടത്തി രാജ്യത്തെ എല്ലാ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കി പരസ്യമായി പളളി തകർത്തവർക്കെതിരെ തെളിവില്ലായെന്ന വാദം ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ ജുഡീഷ്യറിയേ നാണം കെടുത്തുന്നതാണ്. നീതി നടപ്പിൽ വരുത്തേണ്ട ജുഡീഷ്യറിയും നിയമപാലകരും സംഘപരിവാര അജണ്ട നടപ്പിൽ വരുത്താൻ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്.പൊതുജനത്തിന് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് സംജാതമാകുമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് ഘടകം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  4 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  5 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  5 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago