ആരും വിശുദ്ധരാകേണ്ട; എല്ലാ മതങ്ങളിലും തീവ്രവാദമുണ്ട്: കമല്‍ ഹാസന്
ചെന്നൈ: തനിക്ക് നേരെ ഉയരുന്ന ഭീഷണിയെ കാര്യമാക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്. രാഷ്ട്രീയത്തില്‍ നിലവാരം എന്നത് തീരെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വിശുദ്ധരാകേണ്ടതില്ല. ചരിത്രം അതാണ് തെളിയിക്കുന്നത്. വിശുദ്ധി നേടിയവരാണെന്ന് നമുക്കാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണ് ഗോഡ്സെ എന്ന പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍ ഹാസന്. മധുരയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അദ്ദേഹത്തിനുനേരെ ചെരിപ്പേറുണ്ടായിരുന്നു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തമിഴ്നാട് മന്ത്രി കെ. ടി രാജേന്ദ്ര ബാലാജി അദ്ദേഹത്തിന്റെ നാവരിയണമെന്ന് പറഞ്ഞതും വലിയ വിവാദത്തിനാണ് വഴിവച്ചത്. അതിനിടയില്‍ ഗോഡ്സെ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവും അദ്ദേഹം നല്കി. പരസ്പര സാഹോദര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ സംസാരിച്ചത്. തന്റെ വാദത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും കമല്‍ ഹാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."