സ്ഥാനാര്‍ഥിയുടെ പിറന്നാളിന് മുറിച്ചത് 'ചൗക്കിദാര്‍ ചോര്‍ ഹെ കേക്ക് '
താനെ: 'ചൗക്കി ദാര്‍ ചോര്‍ ഹെ ( കാവല്ക്കാരന് കള്ളനാണ് )' . മോദി ഉയര്‍ത്തിയ ചൗക്കിദാര്‍ പരാമര്‍ശം അദ്ദേഹത്തിനുതന്നെ വിനയാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ കാവല്ക്കാരന് കള്ളനാണെന്ന മുദ്രാവാക്യം ഏറ്റെടുത്തതോടെ പ്രധാനമന്ത്രി മോദി മാത്രമല്ല ബി.ജെ.പി തന്നെ വെട്ടിലായിരിക്കുകയാണ്.
ഇന്നലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി സ്ഥാനാര്‍ഥി ആനന്ദ് പരാന്ജ്പെയുടെ പിറന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കായി മുറിച്ചത് ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പേരിട്ട കേക്ക് ആയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്ത ഈ മുദ്രാവാക്യം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയമാണ്.
താനെ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന എന്‍.സി.പി സ്ഥാനാര്‍ഥി ആനന്ദ് പരാന്ജ്പെ കാവല്ക്കാരന് കള്ളനാണെന്ന് എഴുതിയ കേക്ക് മാധ്യമങ്ങള്‍ക്ക് മുന്പില് പ്രദര്‍ശിപ്പിച്ച ശേഷമാണ് മുറിച്ചത്.
കാവല്ക്കാരന് കള്ളനാണെന്ന പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യമായി കൊണ്ടുവന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. ദേശീയ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയവും ഇതുതന്നെയായി മാറി.
അഴിമതിക്കെതിരേ നിലകൊള്ളുന്ന താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് സ്വയം പ്രഖ്യാപിച്ചാണ് മോദി തെരഞ്ഞെടുപ്പില്‍ മേല്‍കൈ നേടാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ റാഫേല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഇതിനെ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കലും പ്രതിരോധിച്ചതോടെ ബി.ജെ.പി നേതൃത്വം കടുത്ത സമ്മര്‍ദത്തിലാകുകയായിരുന്നു.
ഇതിനിടയില്‍ മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വ്യക്തമാക്കി മോദി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെതിരേ വ്യാപക വിമര്‍ശനവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."