മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ശിക്ഷ അര്‍ഹിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ മതനിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്തിനുള്ള ശിക്ഷ ബാബരി മസ്ജിദ് തകര്‍ത്തവര്‍ അര്‍ഹിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ ശിക്ഷിക്കാപ്പെടാത്തത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനമെന്നാണ് കഴിഞ്ഞ നവംബര്‍ ഒന്‍പതിന്റെ വിധിപ്രസ്താവത്തില്‍ സുപ്രിം കോടതി വിശേഷിപ്പിച്ചത്. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണെന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിന് ഉത്തരവാദികള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്.
ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്‍പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘ്പരിവാറിനാണ്.
അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്കു കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്വം കോണ്‍ഗ്രസിനും ചങ്ങാതിമാര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."