പറിച്ചുനട്ട ഹൃദയവുമായി യുവതി പിന്നിട്ടത് 34 വര്‍ഷം; ചരിത്രം കുറിച്ച ചെക് വനിതയും യാത്രയായി
റിയാദ്: മാറ്റിവച്ച ഹൃദയവുമായി യുവതി പിന്നിട്ടത് 34 വര്‍ഷം. ഹൃദയമാറ്റ ചരിത്രത്തില്‍ പുതിയ അധ്യായം ചേര്‍ത്ത് മുന്നേറിയത് ചെക്ക് റിപ്പബ്ലിക്കന്‍ വനിതയാണ്. മാറ്റിവച്ച ഹൃദയവുമായി ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന വ്യക്തിയെന്ന ബഹുമതിക്കര്‍ഹയായിരിക്കുകയാണ് അധ്യാപിക കൂടിയായ വനിത. മെഡിക്കല്‍ രംഗത്തുള്ളവര്‍ തന്നെ അത്ഭുതത്തോടെ കാണുന്ന യുവതിയുടെ ചരിത്രം ചെക്ക് മീഡിയകളില്‍ ഹിറ്റാണ്.
സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കൂടിയായ റുഡോള്‍ഫ് സെകവ എന്ന വനിതയാണ് മറ്റൊരാളുടെ ഹൃദയവുമായി ഇത്രയും കാലം സന്തോഷത്തോടെ ജീവിച്ചത്. 1984 ഒക്‌ടോബര്‍ 24നാണ് മധ്യ ചെക് നഗരമായ ജിഹ്‌ലാവയിലെ ആശുപത്രിയില്‍ വച്ച് ഹൃദയം മാറ്റിവച്ചത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം മെയ് പത്തിനാണ് ഇവര്‍ അന്തരിച്ചത്. 'അതെ, ഇത് സത്യമാണ്, പക്ഷെ, എനിക്ക് കൂടുതല്‍ വെളിപ്പെടുത്താനാകില്ല'ആശുപത്രി വക്താവ് മോണിക്ക സകര്‍ലോവ എ.എഫ്.പിയോട് വ്യക്തമാക്കി. 25 കാരിയായ യുവതിയുടെ ഹൃദയമാണ് റുഡോള്‍ഫ് സെകവയുടെ നെഞ്ചില്‍വച്ചുപിടിപ്പിച്ചതെന്ന് ചെക്ക് ഡെയിലി ഡിനെസ് റിപ്പോര്‍ട്ട് ചെയ്തു.
2017 ഗിന്നസ് റെക്കോര്‍ഡില്‍ ഏറ്റവും കൂടുതല്‍ കാലം, മാറ്റിവച്ച ഹൃദയവുമായി ജീവിച്ച വ്യക്തിയായി അമേരിക്കയിലെ അധ്യാപികയായിരുന്ന റ്റെഡ് നൊവകൗസ്‌കി ആയിരുന്നു. മാറ്റിവച്ച ഹൃദയവുമായി ഇവര്‍ ജീവിച്ചത് 34 വര്‍ഷവും 261 ദിവസവുമായിരുന്നു. 2017 ഏപ്രില്‍ 25ന് അവര്‍ മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."