സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് വഴി ഒരുക്കണം: സമത വിചാരകേന്ദ്രം
ഗുരുവായൂര്‍: പത്രപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ജനാധിപത്യകേരളത്തിന് തീരാകളങ്കമാണെന്നും എത്രയും പെട്ടെന്ന് അത് പരിഹരിക്കണമെന്നും 'സമത വിചാരകേന്ദ്രം' ഗുരുവായൂര്‍ മേഖല കണ്വന്ഷന് ആവശ്യപ്പെട്ടു.
പത്രപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം തിരിച്ചറിയണമെന്ന് കണ്വന്ഷന് വിലയിരുത്തി. യോഗം സമത വിചാരകേന്ദ്രം കേന്ദ്ര കമ്മിറ്റി ചെയര്മാന് അബ്രഹാം ബെന്ഹര് ഉദ്ഘാടനം ചെയ്തു.
ഷോബി കളത്തില്‍ അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഹരി, കെ.യു പ്രേംകുമാര്‍, സി.സി മധുസൂദനന്, വിന്‍സെന്റ് പുത്തൂര്‍, കുറുമ്പൂര് രവി, പി.പ്രകാശന് സംസാരിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡും നഗരസഭയും സംയുക്തമായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."