ഒരുങ്ങാം അധ്യയനവര്‍ഷത്തിനായി...
സുരക്ഷയ്ക്ക് വേണം കര്‍ശന കരുതല്‍
ചെറുവത്തൂര്‍: മധ്യവേനലവധി കഴിഞ്ഞു സ്‌കൂളുകള്‍ തുറക്കാറായി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കരുതലോടെ ഇടപെടണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് മുറിച്ചുമാറ്റണം. സ്‌കൂളിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുതിത്തൂണുകള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവയുണ്ടെങ്കില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു പ്രശ്‌നപരിഹാരം കാണണം. വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകടരഹിതമെന്ന് ഉറപ്പാക്കണം. മതിലുകളുടെ ബലം ഉറപ്പ് വരുത്തണം.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിക്കണം. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് കൃത്യമായി പരിശോധിക്കണം. പരിചയമില്ലാത്തവരെയും, അനാരോഗ്യം ഉള്ളവരെയും വാഹനത്തിന്റെ ഡ്രൈവറായോ ക്ലീനറായോ നിയമിക്കരുത്. സ്‌കൂളുകള്‍ തുറക്കും മുന്‍പ് തന്നെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തും. അധ്യയനവര്‍ഷം ആരംഭിക്കുന്ന ആദ്യദിനം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കുന്നതിനാല്‍ സ്റ്റോര്‍ റൂം തുറന്ന് ക്രമീകരണങ്ങള്‍ നേരത്തെ ഒരുക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."