സ്ത്രീയടക്കം നാല് പേര്‍ പിടിയില്‍; ആദിവാസി യുവാവിന്റെ മരണം കൊലപാതകം
തൊടുപുഴ : ആദിവാസി യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട് സ്ത്രീയടക്കം നാലു പേര്‍ പിടിയിലായി. വെള്ളിയാമറ്റം കിഴക്കേ മേത്തോട്ടി താന്നിക്കുന്നേല്‍ സിനോയി(22)യെയാണ് കഴിഞ്ഞ ദിവസം അയല്‍വാസയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട് രാജകുമാരി പുളിക്കലേടത്ത് അമല്‍ (26), രാജകുമാരി പുത്തന്‍പുരയ്ക്കല്‍ സുരേന്ദ്രന്‍(30), മേത്തൊട്ടി ഇലഞ്ഞിക്കാട്ടില്‍ സന്തോഷ് ബാബു (48), ഭാര്യ അമ്പിളി (45) എന്നിവരെ കാഞ്ഞാര്‍ പൊലിസ് അറസ്റ്റ് ചെയ്തു.അയല്‍വാസിയായ ഇലഞ്ഞിക്കാട്ടില്‍ സന്തോഷ് ബാബുവിന്റെ ഭാര്യ അമ്പിളിയും മറ്റ് രണ്ട് സഹായികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
ഞായറാഴ്ച്ച രാത്രിയിലാണു സന്തോഷിന്റെ വീട്ടില്‍ കുഞ്ഞിന്റെ 56 കെട്ട് പരിപാടികളുടെ സദ്യ ഒരുക്കല്‍ നടന്നത്. അവിടെ ചാരായം വാറ്റും ഉണ്ടായിരുന്നു. രാത്രിയില്‍ ചാരായം കുടി കഴിഞ്ഞുള്ള അഭിപ്രായ വ്യത്യാസവും, വാക്കുതര്‍ക്കവുമാണു കൊലപാതകത്തിനു കാരണമായത്. മദ്യപിച്ച ശേഷമുള്ള വഴക്കില്‍ സിനോയിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകഴിഞ്ഞും നാലും പേരും ചേര്‍ന്നു ഇയാളെ മര്‍ദിച്ചു. അവസാനം പുരയിടത്തില്‍ കുറച്ചുമാറിയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയയിരുന്നു. അതിനു ശേഷം കോഴിവെയ്‌സ്റ്റ്, തെര്‍മോകോള്‍ വെയിസ്റ്റ് മുതലായവ കിണറ്റില്‍ നിക്ഷേപിച്ചു. കാഞ്ഞാര്‍ സിഐ മാത്യുജോര്‍ജ് , എസ്‌ഐമാരായ കെ സിനോദ്, പി എം ഷാജി, സാജന്‍ സുകുമാരന്‍, ജോ സെബാസ്റ്റിയന്‍, ഹരികുമാര്‍, ജോര്‍ജ് മാത്യു, എ എസ്‌ഐമാരായ വിന്‍സെന്റ്, ഇസ്മയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."