മിനിമം വേതനം ഉടന്‍ നടപ്പാക്കണം
കാഞ്ഞങ്ങാട്: ഷോപ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ഉടന്‍ നടപ്പാക്കണമെന്ന് ഷോപ്സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു). ജില്ലാ തൊഴില്‍ വകുപ്പ് അധികൃതര്‍ ആവശ്യമായ ഇടപെടല്‍ നടത്തി തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി-ലീവ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാനാവശ്യമായ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണം. നിയമാനുസൃത ആനുകൂല്യം ലഭ്യമാക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടി ആരംഭിക്കാന്‍ കാഞ്ഞങ്ങാട് കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന ജില്ലാസമ്മേളനം തീരുമാനിച്ചു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. നാരായണന് അധ്യക്ഷനായി. ടി.കെ രാജന്, ഡി.വി അമ്പാടി, വി.വി രാഘവന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: നിതിന്‍ തീര്‍ഥങ്കര (പ്രസിഡന്റ്), വി.ആര് ഗംഗാധരന് (വൈസ് പ്രസിഡന്റ്), കെ. രവീന്ദ്രന് (സെക്രട്ടറി), എം. സുരേഷ് (ജോയിന്റ് സെക്രട്ടറി), പി.വി കുഞ്ഞമ്പു (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."