HOME
DETAILS

വിമര്‍ശനങ്ങളെ പണിയായുധങ്ങളാക്കുവീന്‍

  
backup
May 18 2019 | 17:05 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%99

 

ഭ്രാന്തനെന്നു മുദ്രകുത്തപ്പെട്ട ആ വ്യക്തിയെ കണ്ടാല്‍ ആരും വെറുതെ വിടാറില്ല. എല്ലാവരും അദ്ദേഹത്തെ കല്ലെറിയും. അതവര്‍ക്കൊരു ഹരമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കണ്ടിട്ട് എറിയാതിരുന്നാല്‍ വല്ലാത്തൊരു പൊറുതികേടാണവര്‍ക്ക്. സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഒരാളോടും പ്രതികാരം ചെയ്യില്ല എന്നതാണത്ഭുതം. പകരം കല്ലുകള്‍ മുഴുവന്‍ ഒരു നിധിപോലെ ശേഖരിച്ചുവയ്ക്കുകയാണു ചെയ്യുക. അങ്ങനെ ശേഖരിച്ചുവച്ച കല്ലുകള്‍കൊണ്ട് അവസാനം അദ്ദേഹം എന്തു ചെയ്തുവെന്നോ...?
മനോഹരമായൊരു സൗധം പണിതു..!


ആര്‍ക്കും കയറിവിശ്രമിക്കാന്‍ പറ്റുന്ന ഒരു സൗധം. അതിന്റെ ഉദ്ഘാടന വേളയില്‍ തന്നെ കല്ലെറിഞ്ഞവരെയെല്ലാം ക്ഷണിച്ചുവരുത്തിയിട്ട് അദ്ദേഹം പറഞ്ഞു:
''ഞാനാദ്യം നന്ദിയര്‍പ്പിക്കുന്നത് എന്നെ നിരന്തരം കല്ലെറിഞ്ഞവര്‍ക്കാണ്. എനിക്കു നേരെ അവര്‍ തൊടുത്തുവിട്ട കല്ലുകളാണ് ഈ സൗധത്തിന്റെ ഓരോ തൂണിലും തുരുമ്പിലുമുള്ളത്. അതിനാല്‍ ഈ സൗധം ഞാന്‍ അവര്‍ക്കാണു സമര്‍പ്പിക്കുന്നത്.''
വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും നിങ്ങള്‍ നിങ്ങളെ പണിയാനുള്ള ഉപകരണങ്ങളാക്കി മാറ്റിനോക്കൂ. തുല്യതയില്ലാത്ത വ്യക്തിത്വമായി മാറും നിങ്ങള്‍.


സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്വാഭാവികമായും പല കോണുകളില്‍നിന്നുമായി വിമര്‍ശനങ്ങളും ആരോപണങ്ങളുമുണ്ടാകും. അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ അനവധി നിരവധി ആരോപണങ്ങള്‍.. അവയെ പ്രത്യാരോപണങ്ങള്‍കൊണ്ടും പ്രതിഷേധങ്ങള്‍കൊണ്ടും നേരിടുന്നതിനു പകരം അതെല്ലാം സാവേശം സ്വാഗതം ചെയ്യുക. ശേഷം അതില്‍ കഴമ്പുള്ളവ തെരഞ്ഞെടുത്ത് ആത്മപരിശോധന നടത്തുക. തിരുത്തേണ്ടവയുണ്ടെങ്കില്‍ തിരുത്തുക. കഴമ്പില്ലാത്തവയെ ചവറ്റുകൊട്ടയിലെറിയുകയും ചെയ്യുക.
അനിഷ്ടങ്ങളെ ധനാത്മകമായും നിഷേധാത്മകമായും സമീപിക്കാമല്ലോ. വെയ്സ്റ്റുകളെ വളമാക്കാനും കൊളമാക്കാനും പറ്റും. ഏതു തെരെഞ്ഞെടുക്കണമെന്നത് നിങ്ങളുടെ ഇഷ്ടം. വളമാക്കിയെടുക്കാനാണ് ഉദ്ദേശ്യമെങ്കില്‍ വെയ്സ്റ്റുകള്‍ നിങ്ങള്‍ക്ക് ഉപദ്രവമല്ല, ഉപകാരമാണ്. കൊളമാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപകാരമല്ല, ഉപദ്രവമാണ്.


വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ കഴിയുകയെന്നത് വലിയ കഴിവായിരിക്കാം. എന്നാല്‍ അതിനെക്കാള്‍ വലിയ കഴിവ് വിമര്‍ശനങ്ങളുടെ കൂര്‍ത്ത മുനകളുപയോഗിച്ച് തന്നിലന്തര്‍ലീനമായി കിടക്കുന്ന കരുത്തുറ്റ പ്രതിഭയെ പുറത്തെടുക്കലാണ്.
തനിക്കു ലഭിക്കുന്ന വെട്ടും കുത്തും ധീരതയോടെ നേരിടുമ്പോഴാണ് ഒരു കല്ലിന് തന്റെ അകത്തു കിടക്കുന്ന മനോഹരമായ ശില്‍പത്തെ പുറത്തുകാണിക്കാന്‍ കഴിയുക. ചെറിയൊരു വെട്ടു കിട്ടുമ്പോഴേക്കും തകര്‍ന്നുപോയാല്‍ പിന്നെ അത് കാര്യമായ കാര്യങ്ങള്‍ക്കൊന്നും കൊള്ളാത്ത കല്ലു കഷ്ണങ്ങളായി ചിതറും. കൊടുങ്കാറ്റുകളില്‍ അടിപതറാതെ പിടിച്ചുനില്‍ക്കുമ്പോഴാണ് വൃക്ഷങ്ങള്‍ക്ക് കരുത്തുറ്റ കാമ്പ് ലഭിക്കുന്നത്. ചെറിയൊരു കാറ്റിനെ പോലും താങ്ങാനാവാതെ നിലതെറ്റിയാല്‍ അതു കത്തിക്കപ്പെടാന്‍ മാത്രമുള്ള വിറകായി ഒതുങ്ങും. പണിയെടുത്ത് തഴമ്പിച്ച കൈകള്‍ക്ക് നല്ല കരുത്തായിരിക്കുമല്ലോ. ആ കൈകളെ പെട്ടന്നൊന്നും വേദനിപ്പിക്കാന്‍ കഴിയില്ല. അതേസമയം, അധ്വാനിക്കാത്ത കൈകള്‍ വളരെ നിര്‍മലമായിരിക്കും. ചെറിയൊരു ക്ഷതമേല്‍ക്കുമ്പോഴേക്കും അതില്‍ മുറിവുവന്ന് ചോര വാര്‍ന്നൊഴുകും. പ്രാതികൂല്യങ്ങളെ താങ്ങാനുള്ള ശേഷി അതിനുണ്ടാവില്ല.


ഡോക്ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കാറുണ്ട്. ശരീരം കീറിമുറിക്കാറുണ്ട്. അതിന്റെ പേരില്‍ അവരെ പഴിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് വങ്കത്തമാണ്. ആരോഗ്യം വീണ്ടുകിട്ടണമെങ്കില്‍ അതിനു വിധേയപ്പെട്ടേ തീരൂ. സമൂഹത്തില്‍നിന്ന് ഏല്‍ക്കുന്ന കുത്തുവാക്കുകളെയും ഹൃദയം തകര്‍ക്കുന്ന ദുരാരോപണങ്ങളെയും ഇതുപോലെ കണ്ടാല്‍ പ്രശ്‌നം കഴിഞ്ഞു.


ഇല്ലാത്തതു പറഞ്ഞുണ്ടാക്കുന്നത് കേള്‍ക്കുമ്പോഴേക്കും നാം ഇല്ലാതായിപ്പോകരുത്. ഉള്ളിളകാത്ത ഉള്‍കരുത്തുള്ള ആളായി തന്നെ നിലകൊള്ളണം. ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും നിരന്തരം സ്വാഗതം ചെയ്യുമ്പോള്‍ നാം കൂടുതല്‍ കരുത്തു നേടുകയാണു ചെയ്യുന്നത്. നാവുകൊണ്ട് ഒരാള്‍ക്കും മുറിപ്പെടുത്താന്‍ കഴിയാത്ത വിധം കരുത്തരായി മാറുകയാണു നാം. അതിനാല്‍ വിമര്‍ശനങ്ങള്‍ സംഹാരാത്മകമായ ആയുധങ്ങളല്ല, നിര്‍മാണാത്മകമായ ഉപകരണങ്ങളാണ്. അവയെ ധനാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ നമുക്കു നമ്മെ നിര്‍മിക്കാം.
നിംറോദും ശിങ്കിടികളും ഒരുക്കിത്തയാറാക്കിയ അഗ്നികുണ്ഠത്തെ തള്ളുകയല്ല, കൊള്ളുകയായിരുന്നു ഇബ്‌റാഹീം പ്രവാചകന്‍ (അ). കൊണ്ടപ്പോള്‍ കൂടുതല്‍ തിളക്കമുറ്റ വ്യക്തിത്വമായി അദ്ദേഹം മാറി. തനിക്കെതിരില്‍ വന്ന ഏതേതു ദുരാരോപണങ്ങളെയും ആക്ഷേപങ്ങളെയും പുണ്യപ്രവാചകന്‍ (സ്വ) ധനാത്മകമായി മാത്രം നേരിട്ടപ്പോള്‍ അവിടുന്ന് കൂടുതല്‍ ഉയര്‍ന്നു. ആരോപണങ്ങളേതും അവിടുത്തെ പദവിക്ക് മങ്ങലേല്‍പ്പിക്കുകയല്ല, മേന്മ ഏറ്റുകയാണു ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago